മീനങ്ങാടി: ആൾ കേരളാ ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ AKPA സംസ്ഥാന കമ്മറ്റിയുടെ നേതൃത്വത്തിലാണ് ജാഥ നടത്തുന്നത്.ഈ മാസം 15, 16, 17 തിയ്യതികളിൽ അങ്കമാലിയിൽ വച്ചാണ് ഫോട്ടോ ഫെസ്റ്റ് നടക്കുക.ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ഫെസ്റ്റായി മാറിയ ഫോട്ടോ ഫെസ്റ്റിൽ ജില്ലയിലെ മുഴുവനാളുകളും പങ്കെടുക്കണമെന്ന് മീനങ്ങാടിയിൽ നൽകിയ സ്വീകരണ സമ്മേളനത്തിൽ ആവശ്യമുയർന്നു. ലോകോത്തര ക്യാമറ കമ്പനികളായ കാനോൻ ,നിക്കോൺ, ഫ്യൂജി തുടങ്ങിയ മുഴുവൻ കമ്പനികളുടെ ക്യാമറകളും ലൈറ്റുകളും മറ്റ് ഫോട്ടോഗ്രഫി അനുബസ ഉപകരണങ്ങളും ഫെസ്റ്റിൽ പ്രദർശനവും വിൽപനയും നടത്തും. ഫെസ്റ്റിനോടനുബന്ധിച്ച് സെമിനാറുകൾ, ഫോട്ടോഗ്രഫി ക്ലാസുകൾ, ഫാഷൻ ഷോ തുടങ്ങിയവയും ഉണ്ടായിരിക്കും. ഫോട്ടോഗ്രഫി മോയിലെ പുത്തൻ സാങ്കേതിക വിദ്യകൾ കാണുന്നതിനും അനുഭവിച്ചറിയുന്നതിനുമുള്ള സൗകര്യവും മേളയിൽ ഉണ്ടായിരിക്കും. മെയ് മാസം 15-ാം തിയ്യതി പാലക്കാട് നിന്നാരംഭിച്ച പ്രചരണ ജാഥക്ക് ജില്ലയിൽ മീനങ്ങാടിയുൾപ്പെടെ ആറു സ്ഥലങ്ങളിലാണ് സ്വീകരണം ഒരുക്കിയിട്ടുള്ളത്. പ്രചരണ ജാഥയുടെ ജില്ലയിലെ പര്യടനം വൈത്തിരിയിൽ വൈത്തിരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഉഷ ഉൽഘാടനം ചെയ്തു.
സംഘടന ജില്ലാ പ്രസിഡണ്ട് V V രാജുവാണ് ജില്ലയിലെ ജാഥാ ക്യാപ്‌റ്റൻ. ജാഥ ഈ മാസം 13ന് അങ്കമാലിയിൽ സമാപിക്കും. ജില്ലാ സെക്രട്ടറി അനീഷ്, സംസ്ഥാന കമ്മറ്റിയംഗം ജോയ് ഗ്രെയ്സ്, എൻ രാമാനുജർ, സജി മീനങ്ങാടി, ബാബു കെ.ടി, ജോസ് പോൾ തുടങ്ങിയവർ സംസാരിച്ചു.