സംസ്ഥാനത്ത് 112 ദുരിതാശ്വാസ ക്യാമ്ബുകള്‍: 2531 പേരെ മാറ്റിപ്പാര്‍പ്പിച്ചു

0


തിരുവനന്തപുരം: കനത്ത മഴയില്‍ സംസ്ഥാനത്ത് 112 ദുരിതാശ്വാസ ക്യാമ്ബുകളിലായി 2531 പേരെ മാറ്റിപ്പാര്‍പ്പിച്ചു. 

കാലവര്‍ഷക്കെടുതിയില്‍ വ്യാഴാഴ്ച വൈകിട്ട് 4 മണി വരെ 29 വീടുകള്‍ പൂര്‍ണമായും 642 വീടുകള്‍ ഭാഗീകമായും തകര്‍ന്നു.ക്യാമ്ബില്‍ ആകെ 766 കുടുംബങ്ങളില്‍ നിന്നായി 1064 സ്ത്രീകള്‍, 1006 പുരുഷന്മാര്‍, 461 കുട്ടികള്‍ എന്നിവരാണുള്ളത്. 

പത്തനംതിട്ടയിലാണ് ഏറ്റവും കൂടുതല്‍ ക്യാമ്ബുകള്‍-52. 1085 പേര്‍ ഈ ക്യാമ്ബുകളില്‍ കഴിയുന്നു. 

കോട്ടയത്ത് 35 ക്യാമ്ബുകളിലായി 348 പേരാണുള്ളത്. ആലപ്പുഴ ജില്ലയില്‍ 121 വീടുകള്‍ ഭാഗികമായി തകര്‍ന്നു. 

കൂടുതല്‍ വീടുകള്‍ മുഴുവനായും തകര്‍ന്നത് പാലക്കാടാണ്. 7 വീടുകളാണ് പാലക്കാട് തകര്‍ന്നത്. 

തൃശൂരില്‍-6, കോഴിക്കോട്-4, എറണാകുളം-2, മലപ്പുറം, വയനാട്, കാസര്‍ഗോഡ് ഒന്ന് വീതം എന്നിങ്ങനെയാണ് ദുരിതാശ്വാസ ക്യാമ്ബുകളുടെ കണക്ക്.


Post a Comment

0Comments

Post a Comment (0)

#buttons=(Ok, Go it!) #days=(20)

Our website uses cookies to enhance your experience. Learn More
Ok, Go it!
To Top