നടവയൽ: തെരുവ് നായ്ക്കളുടെ ആക്രമണത്തിൽ ചിറ്റാലൂർക്കുന്നിലെ കോഴിഫാമിൽ നിന്ന് നടവയൽ തെങ്ങടയിൽ അബ്രാഹിമിന് നഷ്ടമായത് 1300 കോഴികളെ. ഇന്ന് ഉച്ചയോടെ ചിറ്റാലൂർ കുന്നിലെ കോഴി ഫാമിന്റെ കമ്പി വല തകർത്ത് അകത്ത് കയറിയ നായ്ക്കൾ കോഴികളെ കൂട്ടത്തോടെ കടിച്ചു കൊല്ലുകയായിരുന്നു. ഏകദേശം 4 ലക്ഷം രൂപയുടെ നഷ്ടം ഉണ്ടായതായി ഫാം ഉടമ പറഞ്ഞു.ചിറ്റാലൂർക്കുന്നിലും പരിസര പ്രദേശങ്ങളിലും നാളുകളായി തെരുവ്നായ ശല്യം രൂക്ഷമായിട്ടുണ്ട്. നടവയൽ ഗവ.മൃഗാശുപത്രി വെറ്റിനറി സർജൻ ഡോ:അനിത പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കി.