തിരുവനന്തപുരം: ഡ്രൈവിങ് ടെസ്റ്റ് കേന്ദ്രങ്ങളില്‍ വിജിലന്‍സിന്റെ മിന്നല്‍ പരിശോധന. ഉദ്യോഗസ്ഥരും ഇടനിലക്കാരും ചേര്‍ന്ന് ലൈസന്‍സ് നല്‍കുന്നതില്‍ തട്ടിപ്പ് നടത്തുന്നതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് പരിശോധന.
സംസ്ഥാന വ്യാപകമായി ഓപ്പറേഷന്‍ സ്റ്റെപ്പിനി എന്ന പേരിലാണ് റെയ്ഡ് നടത്തിയത്.
സംസ്ഥാനത്ത് വാഹനാപകടങ്ങള്‍ കൂടാന്‍ ഇടയാക്കുന്നത് ലൈസന്‍സ് നല്‍കുന്നതിലെ അപാകതയാണെന്ന വിലയിരുത്തിലിന്റെ ഭാഗമായാണ് സംസ്ഥാന വ്യാപകമായി വിജിലന്‍സ് മിന്നല്‍ പരിശോധന നടത്തുന്നത്.
പലയിടത്തും ഉദ്യോഗസ്ഥരുടെ ഒത്താശയോട് കൂടി ഡ്രൈവിങ് ടെസ്റ്റില്‍ പരാജയപ്പെടുന്നവര്‍ക്കും ലൈസന്‍സ് കൊടുക്കുന്നതായും വിജിലന്‍സിന് വിവരം ലഭിച്ചിരുന്നു.
കൂടാതെ ഡ്രൈവിങ് ടെസ്റ്റിന്റെ വീഡിയോഗ്രാഫ് നടത്തണമന്ന നിബന്ധന പലയിടത്തും പാലിക്കുന്നില്ലെന്നതിന്റെ അടിസ്ഥാനത്തിലാണ് പരിശോധന.
ഡ്രൈവിങ് സ്‌കൂളുകളിലും വിജിലന്‍സ് സംഘം പരിശോധന നടത്തുന്നുണ്ട്.
ഡ്രൈവിങ് സ്‌കൂളുകളില്‍ ഇന്‍സ്‌ട്രെക്ടര്‍ ലൈസന്‍സ് ലഭിച്ചയാളുകളല്ല പരിശീലനം നല്‍കുന്നതെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് പരിശോധന.