സുൽത്താൻ ബത്തേരി കെ.എസ് ആർ ടി സി ഗാരേജിന് സമീപം വെച്ച് 1.05 കിലോ ഗ്രാം കഞ്ചാവുമായി യുവാവ് പിടിയിലായ സംഭവത്തിൽ പ്രതിക്ക് രണ്ടു വർഷം കഠിനതടവിനും 25,000/- രൂപ പിഴ അടക്കുന്നതിനും കൽപ്പറ്റ അഡീഷണൽ സെഷൻസ് (NDPS സ്പെഷ്യൽ) കോടതി ഉത്തരവിട്ടു. തൃക്കൈപ്പറ്റ ഉപ്പുപാറ ചെമ്പൻ വീട്ടിൽ ജംഷീറിനെതിരെ നർകോട്ടിക് സ്പെഷ്യൽ ജഡ്ജ് അനിൽകുമാർ എസ്കെയാണ് വിധി പ്രഖ്യാപിച്ചത്.
സുൽത്താൻ ബത്തേരി കെ.എ സ്.ആർ.ടി.സി ഗാരേജിന് സമീപത്ത് വെച്ചാണ് ജംഷീറിനെ കഞ്ചാവുമായി പിടികൂടിയത്. ബത്തേരി പോലീസ് സ്റ്റേഷനിലെ അഡീഷണൽ സബ് ഇൻസ്പെക്ടർ എ.കെ ജോണിയുടെയുടെയും പോലീസ് ഇൻസ്പെക്ടർ എം.ഡി സുനിലിൻ്റെയും നേതൃത്വത്തിലാണ്
കേസിൽ അന്വേഷണം പൂർത്തിയാക്കി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത് പ്രോസിക്യൂഷന് വേണ്ടി അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ (Spl.Prosecutor for NDPS Cases) അഡ്വ. എ. സുരേഷ്കുമാർ എന്നിവർ ഹാജരായി