അധ്യാപക നിയമനം

0

അധ്യാപക നിയമനം

മേപ്പാടി സര്‍ക്കാര്‍ പോളിടെക്‌നിക്ക് കോളേജില്‍ ലക്ചറര്‍ ഇന്‍ ഫിസിക്‌സ്, ലക്ചറര്‍ ഇന്‍ ഇംഗ്ലീഷ്, ലക്ചറര്‍ ഇന്‍ മെക്കാനിക്കല്‍ എഞ്ചിനീയറിംഗ്, വര്‍ക്ക്‌ഷോപ്പ് ഇന്‍സ്ട്രക്ടര്‍ ഇന്‍ മെക്കാനിക്കല്‍, ഡെമോണ്‍സ്‌ട്രേറ്റര്‍ ഇന്‍ ഇലക്ട്രോണിക്‌സ്, ഡെമോണ്‍സ്‌ട്രേറ്റര്‍ ഇന്‍ കമ്പ്യൂട്ടര്‍ ഹാര്‍ഡ് വെയര്‍, ട്രേഡ് ടെക്‌നീഷ്യന്‍ ഇന്‍ കമ്പ്യൂട്ടര്‍ ആന്റ് കമ്പ്യൂട്ടര്‍ ഹാര്‍ഡ്‌വെയര്‍ എഞ്ചിനീയറിംഗ്, ഫിസിക്കല്‍ ഇന്‍സ്ട്രക്ടര്‍ എന്നീ തസ്തികകളില്‍ ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ ജൂലൈ 11 ന് രാവിലെ 10.30 ന് മേപ്പാടി താഞ്ഞിലോടുള്ള പോളിടെക്‌നിക്ക് കോളേജില്‍ ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും സഹിതം മത്സര പരീക്ഷക്കും കൂടിക്കാഴ്ച്ചക്കും ഹാജരാകണം. ഫോണ്‍: 04936 282095, 9400006454.

മലയാളം ഹൈസ്‌ക്കൂള്‍ ടീച്ചര്‍ നിയമനം

ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ മലയാളം ഹൈസ്‌ക്കൂള്‍ ടീച്ചര്‍ (കാറ്റഗറി നം. 255/2021) തസ്തികയുടെ ഇന്റര്‍വ്യൂ ജൂലൈ 13, 14, 19, 21 തീയതികളിലായി കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന്റെ ജില്ലാ ഓഫീസില്‍ നടക്കും. അര്‍ഹരായ ഉദ്യോഗാര്‍ത്ഥികള്‍ക്കുളള വ്യക്തിഗത അറിയിപ്പ് അവരവരുടെ പ്രൊഫൈലിലും, മൊബൈലില്‍ എസ്.എം.എസായും ലഭ്യമാക്കിയിട്ടുണ്ട്. ഉദ്യോഗാര്‍ത്ഥികള്‍ പ്രൊഫൈലില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്ത ഇന്റര്‍വ്യൂ മെമ്മോയും, ഒടിവി സര്‍ട്ടിഫിക്കന്റിന്റെ പകര്‍പ്പും, ബയോഡാറ്റയും യോഗ്യത സര്‍ട്ടിഫിക്കറ്റുകളും, അസ്സല്‍ തിരിച്ചറിയല്‍ കാര്‍ഡും സഹിതം നിശ്ചിത തീയതിയിലും സമയത്തും ഹാജരാകണം. 

Post a Comment

0Comments

Post a Comment (0)

#buttons=(Ok, Go it!) #days=(20)

Our website uses cookies to enhance your experience. Learn More
Ok, Go it!
To Top