സ്പ്ലാഷ് 2023 : സംസ്ഥാന തല മഡ് ഫുട്ബോൾ മത്സരം ഞായറാഴ്ച.

0



സ്പ്ലാഷ് 23  മഴമഹോത്സവത്തിൻ്റെ ഭാഗമായ സംസ്ഥാന തല മഡ് ഫുട്ബോൾ മത്സരങ്ങൾ ഞായറാഴ്ച്ച  കാക്കവയലിൽ നടക്കും. 
കഴിഞ്ഞ മൂന്ന് ദിവസമായി വിവിധ കേന്ദ്രങ്ങളിൽ നടന്നു വന്ന താലൂക്ക്തല മത്സരങ്ങൾ സമാപിച്ചു.കാക്കവയലിലായിരുന്നു വൈത്തിരി താലൂക്ക് തല മത്സരം.

മൺസൂൺകാല വിനോദ സഞ്ചാരം ജില്ലയിൽ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ടൂറിസം വകുപ്പിന്റെ സഹകരണത്തോടെ വയനാട് ടൂറിസം ഓർഗനൈസേഷൻ നടത്തിവരുന്ന സ്പ്ലാഷ് മഴ മഹോത്സവം ജില്ലയിൽ ജനകീയമാക്കുന്നതിനായി ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ വയനാട് മഡ് ഫെസ്റ്റ്-2023 സംഘടിപ്പിക്കുന്നത്.

 ഇന്ത്യ ടൂറിസം, കേരള ടൂറിസം, ജില്ലാ സ്പോർട്സ് കൗൺസിൽ, മഡ്ഡി ബൂട്ട്സ് വെക്കേഷൻസ് എന്നിവരുടെ സഹകരണത്തോടെ ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ ജൂലൈ 5 മുതൽ 15 വരെയാണ്  വയനാട് ജില്ലയിലെ മൂന്ന് താലൂക്കുകളിലെ വിവിധ കേന്ദ്രങ്ങളിലും  വയനാട് മഡ് ഫെസ്റ്റ് സംഘടിപ്പിക്കുന്നത്.

  മഡ് ഫെസ്റ്റിൻ്റെ മൂന്നാം  ദിനത്തിൽ കാക്കവയലിൽ വൈത്തിരി  താലൂക്ക് തല മഡ് ഫുട്ബോൾ ടൂർണ്ണമെൻ്റ് ടി.സിദ്ദീഖ് എം.എൽ.എ. ഉദ്ഘാടനം ചെയ്തു. 

 മഡ് ഫെസ്റ്റിൻ്റെ ഭാഗമായ മഡ് ഫുട്ബോളിൻ്റെ താലൂക്ക് തല മത്സരങ്ങൾ ഇതോടെ അവസാനിച്ചു. 

ശനിയാഴ്ച സർക്കാർ വകുപ്പുകൾ, മാധ്യമ പ്രവർത്തകർ, വയനാട് ടൂറിസം ഓർഗനൈസേഷൻ എന്നിവർ ചേർന്നുള്ള സൗഹൃദ മത്സരം  കാക്കവയലിൽ നടക്കും.
 ഒമ്പതാം തിയതി രാവിലെ ഒമ്പത് മണി മുതൽ കാക്കവയലിൽ മഡ് ഫുട്ബോൾ സംസ്ഥാന തല മത്സരം നടക്കും. മൂന്ന് മണിക്ക് ചെളിയിൽ വടംവലി മത്സരവും പത്താം തിയതി ബത്തേരി സപ്ത റിസോർട്ടിന് സമീപം  വൈകുന്നേരം നാല് മണിക്ക്  അമ്പെയ്ത്ത് പ്രദർശന മത്സരവും നടക്കും .

സ്പ്ലാഷിൻ്റെ പ്രധാന പരിപാടികളിലൊന്നായ  ബി ടു ബി മീറ്റ് തിങ്കളാഴ്ച്ച  രാവിലെ 9 മണി മുതൽ  സപ്ത റിസോർട്ടിൽ നടക്കും. അറുനൂറിലധികം   ടൂർ ഓപ്പറേറ്റർമാരാണ് ബി ടു ബി മീറ്റിൽ പങ്കെടുക്കുന്നത്. 
ജൂലൈ 11-ന് രാവിലെ 10 മണി മുതൽ നാല് മണി വരെ ബിസിനസ് മീറ്റിൻ്റെ ഭാഗമായി രണ്ട് മണി മുതൽ സപ്ത പവലിയനിൽ സെമിനാറും നടക്കും.

ജൂലൈ 13-ന് രാവിലെ 10 മണി മുതൽ പെരുന്തട്ടയിൽ എം.ടി.ബി. മത്സരങ്ങളും 14-ന് 
കർലാട് തടാകത്തിൽ കയാക്കിംഗ് മത്സരവും ഉണ്ടാകും.. 14-ന് നടക്കുന്ന ഡെസ്റ്റിനേഷൻ റൈഡിന് ശേഷം  മ്യൂസിക് ഷോ ഉണ്ടാകും. 
15-ന് വയനാട്ടിലുടനീളം നടക്കുന്ന സൈക്ലിംഗോടെ 
സ്പ്ലാഷ് 2023 സമാപിക്കും. 
.വയനാട് ടൂറിസം ഓർഗനൈസേഷൻ  പ്രസിഡണ്ട് വാഞ്ചീശ്വരൻ, 
ജനറൽ സെക്രട്ടറി സി.പി.ഷൈലേഷ്, ,
   വൈസ് പ്രസിഡണ്ട് സി.സി. അഷ്റഫ് ,
ജോയിൻ്റ് സെക്രട്ടറി ബിജു തോമസ്,
ട്രഷർ പി.എൻ.ബാബു വൈദ്യർ,
ഔട്ട് ഡോർ ഇവൻ്റസ് കോഡിനേറ്റർ പ്രദീപ് മൂർത്തി എന്നിവരുടെയും  
ഡി.ടി.പി.സി. സെക്രട്ടറി കെ.ജി.അജീഷ്, ടൂറിസം വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ  ടി.വി.പ്രഭാത് 
തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പരിപാടികൾ നടക്കുന്നത്.

Post a Comment

0Comments

Post a Comment (0)

#buttons=(Ok, Go it!) #days=(20)

Our website uses cookies to enhance your experience. Learn More
Ok, Go it!
To Top