സുൽത്താൻ ബത്തേരി:കേരള ഗവൺമെന്റ് ഹോസ്പിറ്റൽ ഡെവലപ്മെന്റ് സൊസൈറ്റി എംപ്ലോയീസ് യൂണിയൻ (CITU) സെക്രട്ടറിയേറ്റ് സമരത്തിന്റെ ഭാഗമായി സുൽത്താൻ ബത്തേരി താലൂക്ക് ആശുപത്രിയിൽ സമരപ്രഖ്യാപന കൺവെൻഷൻ നടത്തി.
മിനിമം വേതനം നടപ്പിലാക്കുക
ബോണ്ട്, ബ്രേക്ക് നിർത്തലാക്കുക
പ്രസവാവധി അനുവദിക്കുക
കാഷ്വൽ, ഫെസ്റ്റിവൽ ലീവുകൾ അനുവദിക്കുക
HMC ജീവനക്കാർക്ക് സർക്കാർ നിശ്ചയിച്ച ആനുകൂല്യങ്ങൾ അനുവദിക്കുക തുടങ്ങി വിവിധ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമര പ്രഖ്യാപന കൺവെൻഷൻ നടത്തിയത്. യൂണിയൻ സംസ്ഥാന വൈസ് പ്രസിഡണ്ട് പി.കെ രാമചന്ദ്രൻ കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി കെ.എസ്. റിഷാദ്, ജില്ലാ വൈസ് പ്രസിഡണ്ട് ഡിബിൻ തുടങ്ങിയവർ സംസാരിച്ചു.