അപകടകരമായ മരങ്ങളും ശിഖരങ്ങളും മുറിച്ച് മാറ്റണം; ജില്ലാ കളക്ടർ

0


കൽപ്പറ്റ: കാലവർഷം ശക്തി പ്രാപിച്ച സാഹചര്യത്തിൽ പൊതുസ്ഥലങ്ങളിലും, റോഡ് അരികുകളിലും, സ്വകാര്യഭൂമിയിലും അപകടഭീഷണിയിൽ സ്ഥിതി ചെയ്യുന്ന മരങ്ങളും ശിഖരങ്ങളും അടിയന്തരമായി മുറിച്ച് മാറ്റുന്നതിനുളള നടപടി സ്വീകരിക്കാൻ ജില്ലാ കളക്ടർ നിർദ്ദേശം നൽകി. ദുരന്ത നിവാരണ നിയമ പ്രകാരമുളള മാർഗനിർദ്ദേശങ്ങൾ അനുസരിച്ചാണ് മരങ്ങളും ശിഖരങ്ങളും മുറിച്ച് മാറ്റേണ്ടത്. ഓരോ വകുപ്പിന് കീഴിലുള്ള ഭൂമിയിൽ സ്ഥിതി ചെയ്യുന്നതും അപകടാവസ്ഥയിലുളളതുമായ മരങ്ങൾ ബന്ധപ്പെട്ട തദ്ദേശ സ്വയം ഭരണ സ്ഥാപനതലത്തിലുള്ള ട്രീ കമ്മിറ്റിയുടെ ശുപാർശയക്ക് വിധേയമായി അടിയന്തരമായി മുറിച്ച് മാറ്റണം.

Post a Comment

0Comments

Post a Comment (0)

#buttons=(Ok, Go it!) #days=(20)

Our website uses cookies to enhance your experience. Learn More
Ok, Go it!
To Top