പിടിക്കപ്പെടുന്നതിലധികവും യുവാക്കൾ
മീനങ്ങാടി : പല പേരുകളിൽ പല നിറങ്ങ ളിൽ, കാഴ്ചയിൽ മനോഹരമായ എന്നാൽ ജീവിതം പാടെ നശിപ്പിക്കുന്ന സിന്തറ്റിക് ഡ്രഗ്സിന്റെ ഉപയോഗം യുവാക്കളിൽ നാൾക്കുനാൾ വർധിക്കുകയാണെന്ന് കണക്കുകൾ. കഴിഞ്ഞ ആറു മാസത്തിനിടെ ജില്ലയിൽ എക്സൈസ് രജിസ്റ്റർ ചെയ്ത കേസുകളുടെ എണ്ണവും പിടികൂടിയ മയക്കുമരുന്നുകളുടെ അളവുമാണ് ആശങ്കക്കിടയാക്കുന്നത്. പിടിക്കപ്പെട്ടതിൽ അധികവും ഇതരജില്ലക്കാരായ യുവാക്കളാണ്. തമിഴ്നാട്, കർണാടക സംസ്ഥാനങ്ങളുടെ അതിർത്തി പങ്കിടുന്ന ജില്ലയിലൂടെയാണ് കേരളത്തിലെ വിവിധ ഭാഗങ്ങളിലേക്ക് മയക്ക് മരുന്നുകൾ അധികവും എത്തുന്നത്.
183 മയക്കുമരുന്ന് (എൻ.ഡി പി.എസ്) കേസുകളാണ് 2023 ജനുവരി മുതൽ ജൂൺ വരെ ജില്ലയിൽ എക്സൈസ് രജിസ്റ്റർ ചെയ്തത്. വിവിധ കേസുകളിലായി 749.89 ഗ്രാം എം ഡി.എം.എ ആണ് പിടികൂടിയത്. പൊലിസിന്റെ കണക്കുകൾ കൂടി ചേർത്താൽ പിടികൂടിയ എം .ഡി.എം.എയുടെ കണക്ക് ഇരട്ടിയാകും.
ഇക്കഴിഞ്ഞ ജൂണിൽ മാത്രം 45 മയക്കുമരുന്ന് കേസുകളാണ് എക്സൈസ് രജിസ്റ്റർ ചെയ്തത്. ജനുവരി, ഫെബ്രുവരി, മെയ്മാ സങ്ങളിൽ 28 കേസ് വീതവും മാർച്ച്, ഏപ്രിൽ മാസങ്ങളിൽ 27 കേസുകൾ വീതവുമാണ് രജി സ്റ്റർ ചെയ്തത്.
അന്താരാഷ്ട്ര വിപണിയിൽ ഏറെ ആവശ്യക്കാരുള്ള വീര്യമേറിയ മയക്കുമരുന്നാണ് 'മാക്സ് ജെല്ലി എക്സറ്റസി എന്നറിയപ്പെടുന്ന എം.ഡി.എം.എ. 10 ഗ്രാം എം.ഡി.എം.എ മയക്ക് മരുന്ന് പോലും കൈവശം വയ്ക്കുന്നത് 20 വർഷം വരെ കഠിന തടവ് കിട്ടാവുന്ന കുറ്റമായാണ് കണക്കാക്കുന്നത്.
സിന്തറ്റിക് ലഹരികളെന്ന് പേരിട്ട് പൊലീസും എക്സൈസും പിടികൂടുന്ന ഈ ലഹരി മുമ്പ് ബംഗളൂരുവിൽ നിന്നായിരുന്നു വയനാട് ജില്ല വഴി കടന്ന് പോയിരുന്നത്.
എന്നാൽ ആവശ്യക്കാർ കൂടിയതോടെ ഇപ്പോൾ മൈസുരുവിലേക്ക് വ്യാപാരം വിപുലപ്പെടുത്തിയിരിക്കുകയാണെന്ന് എക്സൈസ് ഉദ്യോഗസ്ഥർ പറയുന്നു.
അതേസമയം എക്സൈസ് വകുപ്പിൽ ആവശ്യത്തിന് സൗകര്യങ്ങളും ജീവനക്കാരുമില്ലാത്തത് പ്രവർത്തനം കാര്യ ക്ഷമമാക്കാൻ തടസ്സമാകുന്നുണ്ട്. തോൽപ്പെട്ടി, ബാവലി, മുത്തങ്ങ എന്നിങ്ങനെ മൂന്ന് റെയ്ഞ്ച് ഓഫിസുകളാണ് ജില്ലയിലുള്ളത്
ആകെയുള്ള 220 ജീവനക്കാർക്ക് ഡിപ്പാര്ന്റ്മെന്റ് ജോലികൾ ഭാഗിച്ച് നൽകിയാൽ ഫീൽഡിലിറങ്ങാൻ ആൾ തികയാത്ത അവസ്ഥയും നിലവിലുണ്ട്.
മയക്കുമരുന്ന് മാത്രമല്ല വില്ലൻ
ആറുമാസത്തിനിടെ 2574 കോട്പ കേസുകളാണ് രജിസ്റ്റർ ചെയ്തത്
പുകയില ഉൽപന്നങ്ങളിലും മദ്യത്തിലും തുടങ്ങി കഞ്ചാവ് വരെ ഉപയോഗിച്ച് അടുത്തതിന് വേണ്ടി പുതിയ കൂട്ടും മാർഗങ്ങളും തേടുകയാണ് പുതുത ലമുറ. ഇതാണ് എം.ഡി.എം എ ഉൾപ്പെടെയുള്ള വീര്യം കൂടിയ മയക്കുമരുന്നുകളിലേക്കെത്തിക്കുന്നത്.
ജില്ലയിൽ രജിസ്റ്റർ ചെയ്യുന്ന അബ്കാരി, കോട്പ കേസുകളുടെ എണ്ണവും ആശങ്ക വർധിപ്പിക്കുന്നതാണ്. കഴിഞ്ഞ ആറുമാസത്തിനിടെ 2574 കോട്പ കേസുകളാണ് ജില്ലയിൽ എക്സൈസ് രജിസ്റ്റർ ചെയ്തത്. 369 അബ്കാരി കേസുകളും ഇക്കാലയളവിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. 11 കിലോ കഞ്ചാവാണ് പിടിച്ചെടുത്തത്. 1216 ലിറ്റർ വിദേശമദ്യവും 248 ലിറ്റർ വാഷും ഇക്കാലയളവിൽ പിടികൂടിയിട്ടുണ്ട്.
കേസിൽ ഉൾപ്പെട്ടതിൽ അധികവും ജില്ലയിൽ നിന്നുള്ളവരാണ്. വിവരലഭ്യതാ സാധ്യത കൂടുതലായത് കാരണം കേട്ടുകേൾവിയില്ലാത്ത സിന്തറ്റിക്ക് ലഹരികൾ, അവയുടെ പേരുകൾ, ഉപയോഗം തുടങ്ങിയവ കുട്ടികൾക്ക് വരെ അറിയാമെന്ന സ്ഥിതിയാണ് നിലവിലുള്ളത്.
എന്നാൽ സ്ഥിരമായി ഇതിന്റെ ഉപയോഗത്താൽ ഉണ്ടാകുന്ന പരിണിത ഫലം സംബന്ധിച്ച കാര്യമായ അറിവില്ലാത്തതാണ് വിദ്യാർഥികൾ ഉൾപ്പെടെയുള്ള യുവസമൂഹവും ലഹരി ഉപയോഗത്തിലേക്ക് തിരിയുന്നതിന് ഇടയാക്കുന്നതെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്
കഴിഞ്ഞ ദിവസം മുത്തങ്ങ ചെക്ക് പോസ്റ്റിൽ വാഹന പരിശോധനക്കിടെ ബസിലെ യാത്രക്കാരനിൽ നിന്ന് എം.ഡി.എം.എ കണ്ടെടുത്തു. എന്നാൽ ബസിലുണ്ടായിരുന്ന മറ്റ് യാത്രികർക്ക് ബസ് തടഞ്ഞ് വച്ചതിലും സമയം വൈകുന്നതിലുമായിരുന്നു പരാതി.
വലിയൊരു വിപത്ത് ഇല്ലായ്മ ചെയ്യാൻ നാട്ടുകാരുടെ സഹകരണം അന്വേഷണത്തിൽ പ്രധാനമാണ്. 21 വയസിൽ താഴെ പ്രായമുള്ള ആൾക്ക് നിർബന്ധമായും കൗൺസിലിങ് നൽകുന്നുണ്ടെങ്കിലും പുറത്തിറങ്ങിയാൽ വീണ്ടും പഴയ കൂട്ടുകാരെ തേടി പോകുന്ന പ്രവണതയാണ് കണ്ട് വരുന്നത്. ഇതിൽ രക്ഷിതാക്കളുടെ കൃത്യമായ ഇടപെടലാണ് വേണ്ടത് കുട്ടികളെ നിരീക്ഷിക്കുന്ന തിനായി യൂനിഫോം കേന്ദ്രികരിച്ച് എത് സ്കൂൾ എന്ന് അറിയുന്നതിന് പ്രത്യേക സംവിധാനം ഒരുക്കിയിട്ടുണ്ട്. തലമുറയെ രക്ഷിച്ചെടുക്കാൻ രക്ഷിതാക്കളോടൊപ്പം അതത് പ്രദേശത്തെ ഓട്ടോറിക്ഷ ഡ്രൈവർമാർ, വ്യാപാരികൾ, നാട്ടുകാർ, സ്കൂൾ പി.ടി.എ. വിവിധ വകുപ്പുകൾ എന്നിവരുടെ കൂട്ടായ ശ്രമങ്ങളും അനിവാര്യമാണ്.
ഡോ : മുഹമ്മദ് സാജിദ്
ഡയറക്ടർ, ആരോഗ്യ ഗ്രൂപ്പ്
സിന്തറ്റിക് ഡ്രഗ് ആയ എം.ഡി.എം. എയുടെ ഉപയോഗം യുവാക്കളിൽ വിവിധ തരത്തിലുള്ള ശാരീരിക മാനസിക പ്രശ്നങ്ങൾക്ക് വഴിവെക്കുന്നുണ്ട്. നീണ്ടനാൾ ഉപയോഗിക്കുന്ന ആളുകളിൽ വിശപ്പില്ലായ്മ, താടിയെല്ലുകൾ മുറുക്കി കടിക്കുന്നത് കാരണം പല്ലുകൾക്ക് തകരാറുകൾ തുടങ്ങിയവയും സംഭവിക്കും