രാത്രിയിലെ മഴയിൽ മരത്തിൻ്റെ ശിഖരം ഒടിഞ്ഞ് വീണത് അടിയിൽ പാർക്ക് ചെയ്ത റിക്കവറി വാഹനത്തിൽ .രാത്രിയിൽ വീണതിനാൽ ഒഴിവായത് വൻ ദുരന്തം

0


കാക്കവയൽ: ഗവൺമെൻ്റ് ഹയർ സെക്കൻ്ററി സ്കൂളിലെയും കാക്കവയൽ തെനേരി മദ്രസ്സകളിലേയും വിദ്യാർത്ഥികളും,  കാരാപ്പുഴയിലേക്കുള്ള നിരവധി വാഹനങ്ങളും കടന്ന് പോകുന്ന പാതയിലാണ് മരക്കമ്പ് പൊട്ടിവീണത്. വേനൽക്കാലത്ത് വെയിലിന് ആശ്വാസം നൽകുന്ന മരങ്ങൾ വേനൽമഴ ആരംഭം മുതലേ കനത്ത ഭീഷണിയാണ് നാട്ടുകാർക്ക് നൽകുന്നത്..
കഴിഞ്ഞ ദിവസം
രാത്രിയിൽ പൊട്ടിവീണ മരത്തിൻ്റെ ശിഖരം മരത്തിന് താഴെ നിർത്തിയിട്ട റിക്കവറി വാഹനത്തിൻ്റെ ക്യാബിൻ ഭാഗത്ത് വീഴാത്തതിനാൽ വാഹനവും കാര്യമായ നാശനഷ്ടമൊന്നുമുണ്ടാവാതെ രക്ഷപ്പെട്ടു.. എത്രയും വേഗം മരത്തിൻ്റെ അപകടകരമായ ശിഖരങ്ങൾ മുഴുവനും വെട്ടിമാറ്റണമെന്നാണ് പ്രദേശവാസികൾ ആവശ്യപ്പെടുന്നത്

Post a Comment

0Comments

Post a Comment (0)

#buttons=(Ok, Go it!) #days=(20)

Our website uses cookies to enhance your experience. Learn More
Ok, Go it!
To Top