കൽപ്പറ്റ: ഭാഷാധ്യാപകരുടെ അവകാശങ്ങൾ നിഷേധിച്ച് അറബി ഭാഷ പഠനത്തെ ഇല്ലാതാക്കാൻ ശ്രമിക്കുന്ന സമീപനവും, അറബി ഭാഷാ അധ്യാപകർക്കെതിരെ സംസ്ഥാന സർക്കാർ സ്വീകരിക്കുന്ന നയവും അംഗീകരിക്കാൻ കഴിയുന്നതല്ലെന്ന്
ജില്ലാ മുസ്ലീം ലീഗ് വൈസ് പ്രസിഡൻ്റ് റസാഖ് കൽപ്പറ്റ.
കേരള അറബിക് ടീച്ചേഴ്സ് ഫെഡറേഷൻ (കെ എ ടി എഫ്)
സംസ്ഥാന വ്യാപകമായി നടത്തിയ ഡിഡിഇ ഓഫീസ് ധർണയുടെ ഭാഗമായി കൽപ്പറ്റയിൽ നടന്ന ധർണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കെ. ഇ. ആർ അനുസരിച്ച് അധ്യാപക നിയമനം നടത്തുക,തസ്തിക നിർണയം സമയബന്ധിതമായി പൂർത്തിയാക്കുക, പി. എസ്. സി നിയമനങ്ങൾ ത്വരിതപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു ധർണ്ണ.
ഹയർസെക്കൻഡറിയിൽ 2019 വരെ പത്ത് കുട്ടികൾ ഉണ്ടായിരുന്നെങ്കിൽ തസ്തിക അനുവദിച്ചിരുന്നെങ്കിൽ നിലവിൽ 25 കുട്ടികൾ ഉണ്ടെങ്കിൽ മാത്രമേ അനുവദിക്കുകയുള്ളൂ എന്ന സർക്കാർ നയവും, കാലങ്ങളായി ക്ഷാമബത്തയും മറ്റു അനൂകൂല്യങ്ങളും അനുവദിക്കാതിരിക്കുകയും ചെയ്യുന്ന നടപടിയും തിരുത്തുന്നില്ലായെങ്കിൽ ബഹുജന പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
മുഹമ്മദ് ഷെരീഫ് ഇ കെ അധ്യക്ഷത വഹിച്ചു.
കെ എ ടി എ ഫ് സംസ്ഥാന വൈസ് പ്രസിഡണ്ട് എം.പി അബ്ദുസ്സലാം മുഖ്യപ്രഭാഷണം നടത്തി ജാഫർ.പി.കെ, സിദ്ദിഖ് കെ എ ൻ, യൂനുസ്.ഇ, അബ്ദുൽ ഹമീദ്, അബ്ദുൽ അസീസ് സൽമാൻ ടി.പി എന്നിവർ സംസാരിച്ചു.