ജൂലൈ മാസത്തെ റേഷന്‍ വിതരണത്തിന് തുടക്കമായി; വെള്ള കാര്‍ഡിന് ലഭിക്കുന്ന അരി വിഹിതത്തില്‍ കുറവ്

0

സംസ്ഥാനത്ത് ജൂലൈ മാസത്തെ റേഷൻ വിതരണം ആരംഭിച്ചു. 

ജൂണ്‍ മാസത്തിലെ റേഷൻ വിതരണം ജൂലൈ ഒന്ന് വരെ നടന്നിരുന്നു. 

ഇത് പൂര്‍ത്തിയായതോടെയാണ് ജൂലൈയിലെ റേഷൻ വിതരണം ആരംഭിച്ചത്.

ഇത്തവണ വെള്ള കാര്‍ഡ് ഉടമകള്‍ക്ക് ലഭിക്കുന്ന അരി വിഹിതം വെട്ടിക്കുറച്ചിട്ടുണ്ട്. ഈ മാസം വെള്ള കാര്‍ഡിന് 10.90 രൂപ നിരക്കില്‍ 7 കിലോ അരിയാണ് ലഭിക്കുക. കഴിഞ്ഞ രണ്ട് മാസങ്ങളായി 10 കിലോ അരിയാണ് വെള്ള കാര്‍ഡ് ഉടമകള്‍ക്ക് ലഭിച്ചിരുന്നത്. ഈ അളവാണ് ഇത്തവണ 7 കിലോയായി വെട്ടിക്കുറച്ചത്.

മട്ട അരി, പച്ചരി, പുഴുക്കലരി എന്നിവ ഉള്‍പ്പെടെയാണ് ഈ അളവ്.

അരി വിഹിതത്തില്‍ താലൂക്കടിസ്ഥാനത്തില്‍ നേരിയ വ്യത്യാസങ്ങള്‍ ഉണ്ടാകുന്നതാണ്. 

മറ്റ് കാര്‍ഡ് ഉടമകള്‍ക്കുള്ള അരി വിഹിതത്തില്‍ വ്യത്യാസമില്ല. അതേസമയം, വെള്ള, നീല കാര്‍ഡ് ഉടമകള്‍ക്ക് സ്റ്റോക്ക് അനുസരിച്ച്‌ മാത്രമാണ് ആട്ട ലഭിക്കുകയുള്ളൂ. ഇ-പോസ് മെഷീനുകള്‍ തകരാറിലാകുന്ന സാഹചര്യം കണക്കിലെടുത്ത് റേഷൻ കാര്‍ഡ് ഉടമകള്‍ വേഗം തന്നെ ജൂലൈ മാസത്തെ റേഷൻ വിഹിതം വാങ്ങേണ്ടതാണ്.

Post a Comment

0Comments

Post a Comment (0)

#buttons=(Ok, Go it!) #days=(20)

Our website uses cookies to enhance your experience. Learn More
Ok, Go it!
To Top