സ്‌കൂളുകള്‍ക്ക് തലേ ദിവസം അവധി പ്രഖ്യാപിക്കാന്‍ കളക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി: വിദ്യാഭ്യാസമന്ത്രി

0


ശക്തമായി മഴയുള്ള ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് തലേ ദിവസം തന്നെ അവധി പ്രഖ്യാപിക്കാന്‍ ജില്ലാ കളക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയെന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി.

രാവിലെ അവധി പ്രഖ്യാപിച്ചാല്‍ കുട്ടികള്‍ക്ക് നിരവധി അസൗകര്യങ്ങള്‍ ഉണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി. 

മലബാറിലെ പ്ലസ് വണ്‍ സീറ്റ് ക്ഷാമം രാഷട്രീയ പ്രശ്‌നമായി കാണേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. ഇവിടെ സീറ്റ് ക്ഷാമമുണ്ടാകുന്നത് ആദ്യമായല്ല. സര്‍ക്കാര്‍ വേണ്ട പരിഹാരം കണ്ടിട്ടുണ്ട്. പ്ലസ് വണ്‍ പ്രവേശനം ആഗ്രഹിക്കുന്ന മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും അതിനുള്ള അവസരം ലഭിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

Post a Comment

0Comments

Post a Comment (0)

#buttons=(Ok, Go it!) #days=(20)

Our website uses cookies to enhance your experience. Learn More
Ok, Go it!
To Top