മീനങ്ങാടി : പ്ലസ് വൺ പ്രവേശനം നേടി സ്കൂളിലെത്തിയ വിദ്യാർഥികൾക്ക് സീനിയർ വിദ്യാർഥികൾ പുസ്തകങ്ങൾ നൽകി വരവേറ്റത് കൗതുകമായി. മീനങ്ങാടി ഗവ.ഹയർ സെക്കണ്ടറി സ്കൂളിൽ സംഘടിപ്പിച്ച ബഷീർ ദിനാചരത്തിന്റെ ഭാഗമായാണ് മുഴുവൻ വിദ്യാർഥികൾക്കും ബഷീറിന്റേതുൾപ്പെടെയുള്ള പുസ്തകങ്ങൾ നൽകിയത് .തുടർന്ന് ബഷീറിന്റെ ഭൂമിയുടെ അവകാശികൾ എന്ന ചെറുകഥാ സമാഹാരത്തെ
അടിസ്ഥാനമാക്കി പുസ്തകച്ചർച്ചയും , അനുസ്മരണ സദസ്സും സംഘടിപ്പിച്ചു. പ്രിൻസിപ്പാൾ ഷിവി കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പി.ടി എ പ്രസിഡണ്ട് എം.വി പ്രിമേഷ് അധ്യക്ഷത വഹിച്ചു. ഡോ. ബാവ കെ. പാലുകുന്ന് ബഷീർ അനുസ്മരണ പ്രഭാഷണം നടത്തി. എൻ എസ് എസ് പ്രോഗ്രാം കോർഡിനേറ്റർ ആശാരാജ്, സാരംഗി ചന്ദ്ര, കരോളിൻ മരിയ മാത്യു, മിഥുന ചന്ദ്രൻ , അതുൽ കൃഷ്ണ എന്നിവർ പ്രസംഗിച്ചു.