ഒന്നാം വര്‍ഷ ഹയര്‍ സെക്കന്‍ഡറി പ്രവേശനത്തിനുള്ള രണ്ടാം സപ്ലിമെന്ററി അലോട്ട്‌മെന്റിന് ഇന്ന് മുതല്‍ അപേക്ഷ നല്‍കാന്‍ അവസരം.ഇന്ന് രാവിലെ 10 മണി മുതലാണ് അപേക്ഷ സമര്‍പ്പണം ആരംഭിക്കുക.
വിദ്യാര്‍ത്ഥികള്‍ക്ക് നാളെ വൈകിട്ട് 4 മണി വരെ ഓണ്‍ലൈനായി അപേക്ഷിക്കാന്‍ സാധിക്കുന്നതാണ്. https://hscap.kerala.gov.in വെബ്‌സൈറ്റില്‍ സീറ്റ് വേക്കന്‍സിയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പ്രസിദ്ധീകരിക്കുന്നതാണ്.
ഒന്നാം സപ്ലിമെന്ററി അലോട്ട്‌മെന്റില്‍ അപേക്ഷ നല്‍കിയിട്ടും സീറ്റ് ലഭിക്കാത്തവര്‍ക്കും, ഇതുവരെ അപേക്ഷ സമര്‍പ്പിക്കാതിരുന്നവര്‍ക്കും ഈ അവസരം പ്രയോജനപ്പെടുത്താവുന്നതാണ്. എന്നാല്‍, നിലവില്‍ ഏതെങ്കിലും ക്വാട്ടയില്‍ പ്രവേശനം നേടിയവര്‍ക്കും, പ്രവേശനത്തിന് ഹാജരാകാത്തവര്‍ക്കും, മെറിറ്റ് ക്വാട്ട ക്യാന്‍സല്‍ ചെയ്തവര്‍ക്കും, ഏതെങ്കിലും ക്വാട്ടയില്‍ പ്രവേശനം നേടിയ ശേഷം ടിസി വാങ്ങിയവര്‍ക്കും അപേക്ഷിക്കാന്‍ കഴിയുകയില്ല.