ജില്ലയിൽ വരുന്ന 3 ദിവസങ്ങളിൽ അതിശക്തമായ മഴ (ഓറഞ്ച് അലേർട്ട്) മുന്നറിയിപ്പുള്ള സാഹചര്യത്തിൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.
മലയോര മേഖലകളിലേക്കുള്ള രാത്രി യാത്ര പരമാവധി ഒഴിവാക്കണം.
മണ്ണിടിച്ചിൽ ഉൾപ്പടെയുള്ള ദുരന്തസാധ്യതയു ഉള്ളതിനാൽ മലയോരമേഖലകളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും, ആവശ്യമായ ഘട്ടത്തിൽ മാറി താമസിക്കണമെന്നും ജില്ലാ കളക്ടർ ഡോ.രേണുരാജ് അറിയിച്ചു.
അടിയന്തര സാഹചര്യത്തിൽ വിളിക്കാവുന്ന നമ്പറുകൾ
ടോൾ ഫ്രീ നമ്പർ:1077
കൺട്രോൾ റൂം
ജില്ലാതലം- 04936 204151, 9562804151, 8078409770
സുൽത്താൻ ബത്തേരി താലൂക്ക് - 04936 223355, 6238461385
മാനന്തവാടി താലൂക്ക് - 04935 241111, 9446637748
വൈത്തിരി താലൂക്ക് - 04936 256100, 8590842965