കൽപ്പറ്റ: വയനാട് ജില്ലയിൽ സ്റ്റേഷൻ ഹൗസ് ഓഫീസർമാരില്ലാത്ത പോലീസ് സ്റ്റേഷനുകളിൽ പോലീസ് ഇൻസ്പെക്ടർ-എസ്എച്ച് ഒമാരെ നിയമിച്ച് ഉത്തരവിറങ്ങി.
ജില്ലയിലും പുറത്തുമുള്ള സബ് ഇൻസ്പെക്ടർമാരിൽ പ്രമോഷൻ ലഭിച്ചവരാണ് പുതിയ എസ്എച്ച്ഒമാരായി നിയമിതരായിരിക്കുന്നത്.
ജെ.ആർ രൂപേഷ് കുമാർ ( നൂൽപ്പുഴ), എ.ശ്യാംകുമാർ (ക്രൈം ബ്രാഞ്ച് വയനാട്), ജി.വിഷ്ണു (തിരുനെല്ലി), ആർ.ബിജു (പടിഞ്ഞാറത്തറ),എസ്.അരുൺഷാ (തലപ്പുഴ), ഇ.ഷൈജു (തൊണ്ടർനാട് ), കെ.എസ് അജേഷ് (കമ്പളക്കാട്), ബിജു ആന്റണി (മീനങ്ങാടി) എന്നിവരാണ് പുതുതായി സ്ഥാനക്കയറ്റം ലഭിച്ച് എസ്.എച്ച്.ഒ മാരായവർ.
സംസ്ഥാനത്ത് 105 എസ്.ഐ മാർക്കാണ് പോലീസ് ഇൻസ്പെക്ടർമാരായി സ്ഥാനക്കയറ്റം ലഭിച്ചത്.