തിരുവനന്തപുരം: അതിദരിദ്ര പട്ടികയില്‍ ഉള്‍പ്പെട്ട കുടുംബങ്ങള്‍ക്ക് വിവിധ സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിന് വരുമാന സര്‍ട്ടിഫിക്കറ്റ് അടക്കമുള്ള അധിക രേഖകള്‍ ഒഴിവാക്കും.
സംസ്ഥാന സര്‍ക്കാരിന്റെ വിവിധ വകുപ്പുകള്‍/ അനുബന്ധ സ്ഥാപനങ്ങള്‍ നല്‍കിവരുന്ന സബ്‌സിഡി /സാമ്ബത്തിക സഹായം മുതലായവ ലഭ്യമാകുന്നതിന് വരുമാന സര്‍ട്ടിഫിക്കറ്റ് പോലെയുള്ള അധിക രേഖകള്‍ ശേഖരിക്കരുതെന്ന് വകുപ്പുകള്‍ക്ക് നിര്‍ദേശം നല്‍കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു.
ഇത്തരം കുടുംബങ്ങള്‍ക്ക് പദ്ധതിയുടെ അനുകൂല്യവും സേവനവും ലഭിക്കുന്നതിനുള്ള പ്രക്രിയ ലഘൂകരിക്കുന്നതിറെ ഭാഗമായാണിത്