ഏകീക്രത സിവില്‍ കോഡിനെ എതിര്‍ത്ത് സി.കെ ജാനു രംഗത്ത്. ഏക സിവില്‍ കോഡ് ആദിവാസി ജീവിതത്തെ ബാധിക്കും. ഗോത്ര സ്വത്വത്തെ തകര്‍ക്കരുതെന്നും ആദിവാസികളുടെ ജീവിതരീതി സിവില്‍ നിയമങ്ങള്‍ക്ക് അപ്പുറത്താണെന്നും സി.കെ ജാനു വ്യക്തമാക്കി.'ഓരോ വിഭാഗത്തിനും ഓരോ രീതികളുണ്ട്. സംസ്‌കാരവും ജീവിതവും നിലവിലുള്ളത് പോലെ തന്നെ തുടരേണ്ടതുണ്ട്. ഗോത്ര ജീവിതം പൊതുസമൂഹത്തിന് ഒരു തരത്തിലും ദോഷം ചെയ്യുന്ന ഒന്നല്ല. പ്രകൃതിയെയും മനുഷ്യരെയും സംരക്ഷിക്കുന്നതാണ് ഗോത്ര രീതികള്‍. നൂറ്റാണ്ടുകളായി ഇത് പിന്തുടര്‍ന്ന് വരികയാണ്. ഇതിനെ ഇല്ലാതാക്കി മറ്റൊരു സംവിധാനത്തെ ഉള്‍ക്കൊള്ളാൻ ആദിവാസികള്‍ക്ക് സാധിക്കില്ല-' സി.കെ ജാനു പറഞ്ഞു.
ഏകീക്രത സിവില്‍ കോഡ് ആദിവാസി ജീവിതത്തെ ബാധിക്കും; എതിര്‍ത്ത് സി.കെ ജാനു
7/03/2023 01:04:00 PM
0