മാനന്തവാടി: കാഞ്ഞിങ്ങാട് വില്ലേജ് പരിധിയിൽ പുതുശ്ശേരി വാഴത്താറ്റ് കടവിൽ ഒഴുക്കിൽ പെട്ട് കുട്ടി മരിച്ചു. പട്ടിക വർഗ്ഗ പ്രമോട്ടറായി ജോലി ചെയ്യുന്ന പണിയ കോളനിയിലെ ബാബുവിൻ്റെ മകൻ വൈഷ്ണവ് (14)ആണ് മരിച്ചത്. കുളിക്കാൻ വന്ന മൂന്ന് കുട്ടികളിൽ ഒരാളാണ് ഒഴുക്കിൽപ്പെട്ടത്. മൃതദേഹം മാനന്തവാടി ജില്ലാ ആശുപത്രിയിലാണുള്ളത്.