സുൽത്താൻബത്തേരി : ഓണം സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി സുൽത്താൻബത്തേരി എക്സൈസിൻ്റെ നേതൃത്വത്തിൽ ബീനാച്ചി ഭാഗത്ത് നടത്തിയ പരിശോധനയിലാണ് 21 ലിറ്റർ വിദേശമദ്യം പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് കല്ലൂർ 67 സ്വദേശി കാഞ്ഞിരക്കാട്ട് ബാലൻ.സി -യെ (57) അറസ്റ്റ് ചെയ്തു. നിരവധി അബ്കാരി കേസുകളിലെ പ്രതിയാണ് ബാലനെന്ന് ബന്ധപ്പെട്ടവർ പറഞ്ഞു. പ്രിവന്റീവ് ഓഫീസർ എം.എ. സുനിൽകുമാറിന്റെ നേതൃത്വത്തിലുള്ള പരിശോധന സംഘത്തിൽ സിവിൽ എക്സൈസ് ഓഫീസർമാരായ ശിവൻ.പി പി. ഷെഫീഖ് എം.ബി, ബാബു ആർ സി എന്നിവരും ഉണ്ടായിരുന്നു സുൽത്താൻബത്തേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ബാലനെ റിമാന്റ് ചെയ്തു.