മീനങ്ങാടി: ജില്ലാ പോലീസ് മേധാവി പദം സിംഗിൻ്റെ നേതൃത്വത്തിലുള്ള ലഹരി വിരുദ്ധ പോലീസ് സേനാംഗങ്ങളും, മീനങ്ങാടി എസ്.എച്ച്.ഒ ബിജു ആൻ്റണിയുടെ നേതൃത്വത്തിലുള്ള മീനങ്ങാടി പൊലീസും സംയുക്തമായി ഇന്ന് പുലർച്ചെ മീനങ്ങാടി ടൗണിൽ നടത്തിയ പരിശോധനയിലാണ് എംഡിഎം എ യുമായി യുവാവും യുവതിയും പിടിയിലായത്. KL.02.0279 നമ്പർ ജീപ്പിൽ കൽപ്പറ്റ ഭാഗത്തു നിന്നും സുൽത്താൻ ബത്തേരി ഭാഗത്തേക്ക് വരികയായിരുന്ന കൊടുവള്ളി, വാണിപുരം ഈർച്ച തടത്തിൽ മുനീർ (32), ആസാം, ഗോസായ് ,ബോറഗാവ് മറീന ബീഗം (19) എന്നിവരാണ് പിടിയിലായത്. ഇവരിൽ നിന്നും 5.71 ഗ്രാം MDMA ആണ് കണ്ടെടുത്തത്. പരിശോദനാസംഘത്തിൽ എ.എസ്.ഐ സബിത, സി.പി ഒ മാരായ സതീഷൻ, ഗോപകുമാർ, സ്പെഷ്യൽ കോഡിലെ ഉനൈസ്, എന്നിവരുമുണ്ടായിരുന്നു.
മീനങ്ങാടിയിൽ മാരക മയക്കുമരുന്നായ എം ഡി എം എ യുമായി യുവാവും ആസാം സ്വദേശിയായ യുവതിയും പിടിയിൽ.
8/29/2023 02:50:00 PM
0