വയനാട്ടുക്കാർക്ക് രാഹുൽ ഗാന്ധിയുടെ ഓണസമ്മാനം

0


കൽപ്പറ്റ: ഓണക്കാലത്ത് വയനാട്ടുക്കാർക്ക് രാഹുൽ ഗാന്ധി എം.പിയുടെ വക ഓണസമ്മാനം. ഓഗസ്റ്റ് 28 മുതൽ സെപ്റ്റംബർ 6 വരെ മൈസൂരിൽ നിന്ന് കൽപ്പറ്റയിലേക്ക് രണ്ട് പുതിയ സ്പെഷ്യൽ ബസ് സർവീസ് ആരംഭിക്കും.
രാഹുൽ ഗാന്ധിയുടെ ഇടപെടലിനെത്തുടർന്ന്  കർണാടക ഗതാഗത മന്ത്രി രാമലിംഗ റെഡ്ഡിയുടെ നിർദ്ദേശത്തെത്തുടർന്ന്  കർണാടക ആർ.ടി.സി അധികൃതർ ഇത് സംബന്ധിച്ച ഉത്തരവിറക്കി. വിദ്യാർത്ഥികൾ ഉൾപ്പെടെ
നിരവധി മലയാളികളാണ്  ആണ് ബാംഗ്ലൂരും മൈസൂരും ഉൾപ്പെടെയുള്ള കർണാടകയുടെ  പലഭാഗത്തും ജോലി ചെയുന്നത് ഉത്സവ സീസൺ ആയതിനാൽ നാട്ടിലെത്താൻ പ്രയാസം  അനുഭവിക്കുന്നത് കണക്കിലെടുത്താണ് കർണാടക ആർ.ടി.സി ബസ് കൂടുതൽ സർവീസ് നടത്തുന്നത്.

ഇതേ റൂട്ടിൽ ഒരു ബസ് സർവീസ് നിലവിലുണ്ട്. ഇതിന് പുറമെയാണ് അധിക രണ്ട് ബസ് സർവീസുകൾ കൂടി ആരംഭിക്കുന്നത്. ദിവസവും
രാവിലെ 10-നും ഉച്ചയ്ക്കു 12-നും മൈസൂരിൽ നിന്നു കൽപ്പറ്റ വരെയും തിരികെ കൽപ്പറ്റയിൽ നിന്നു മൈസൂർ വരെ ഉച്ചയ്ക്ക് രണ്ടിനും വൈകുന്നേരം നാലിനും സർവീസ് നടത്തും.

വിദ്യാർത്ഥികൾക്കും,കർഷകർക്കും,ജോലി സംബന്ധമായ ആവശ്യങ്ങൾക്കു ബാംഗ്ളൂരിൽ നിന്നും മൈസൂരിൽ നിന്നും 
 എത്തുന്ന യാത്രക്കാർക്കും ഏറെ ഗുണകരമാണ് ഈ സ്പെഷ്യൽ ബസ് സർവീസുകൾ. 
ഉൽസവ സീസൺ കാലത്തുള്ള യാത്ര പ്രശ്നം പരിഹരിക്കാൻ വയനാട് പാർലമെന്റ് മണ്ഡലത്തിലെ വിവിധ സംഘടനകളും വ്യക്തികളും നിവേദനങ്ങൾ നൽകിയതിന്റെ അടിസ്ഥാനത്തിൽ ആണ് രാഹുൽ ഗാന്ധി എം പി കർണാടക സർക്കാരിനോട്‌ ഈ വിഷയത്തിൽ ഇടപെടാൻ ആവിശ്യപെട്ടത്.

Post a Comment

0Comments

Post a Comment (0)

#buttons=(Ok, Go it!) #days=(20)

Our website uses cookies to enhance your experience. Learn More
Ok, Go it!
To Top