മീനങ്ങാടി: സുൽത്താൻ ബത്തേരി ഭാഗത്തേക്ക് പോവുകയായിരുന്ന റിറ്റ്സ് കാറും, കൽപ്പറ്റ ഭാഗത്തേക്ക് പോവുകയായിരുന്ന ടവേരയുമാണ് കൂട്ടിയിടിച്ചത്. മീനങ്ങാടി അമ്പലപ്പടിക്ക് സമീപം ഇന്ന് വൈകുന്നേരം 3 മണിയോടെയാണ് അപകടം.
റിറ്റ്സിലുണ്ടായിരുന്ന വിവാഹ പാർട്ടി കഴിഞ്ഞ് വരുന്ന അരിമുള, മീനങ്ങാടി മേപ്പേരിക്കുന്ന് സ്വദേശികളായ 4 പേർക്കും, ടവേരയിലുണ്ടായിരുന്ന പേരാമ്പ്ര സ്വദേശിയായ ഒരാൾക്കുമാണ് പരിക്കേറ്റത്. ഇയാൾ മീനങ്ങാടിയിലെ സ്വകാര്യ ആശുപത്രിയിലും, മറ്റ് 4 പേർ കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിലുമാണ് ചികിൽസയിലുള്ളത്.
ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് ലഭ്യമായ വിവരം.