കൃത്യമായി ആലോചിച്ചും പഠിച്ചുമാണ് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ തീരുമാനങ്ങളെടുക്കുന്നതെന്നും മഹാരഥന്മാര്‍ സ്ഥാപിച്ച പ്രസ്ഥാനം ആര്‍ക്കും നശിപ്പിക്കാനാകില്ലെന്നും സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍

0

നാലാംമൈല്‍: കൃത്യമായി ആലോചിച്ചും പഠിച്ചുമാണ് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ തീരുമാനങ്ങളെടുക്കുന്നതെന്നും മഹാരഥന്മാര്‍ സ്ഥാപിച്ച പ്രസ്ഥാനം ആര്‍ക്കും നശിപ്പിക്കാനാകില്ലെന്നും സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ പറഞ്ഞു. സുന്നത്ത് ജമാഅത്തിന്റെ ആശയ പ്രചാരണത്തിനും ബിദ്അത്തിന്റെ തെറ്റായ വാദങ്ങളെ സംബന്ധിച്ച് സമുദായത്തെ ബോധവല്‍കരിക്കാനും ലക്ഷ്യമിട്ട് സമസ്തയുടെ നേതൃത്വത്തില്‍ വയനാട്ടില്‍ സംഘടിപ്പിച്ച ജില്ലാ പണ്ഡിത സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അഹ്‌ലുസ്സുന്നത്തിവല്‍ ജമാഅത്തിന്റെ ആശയങ്ങളും ആദര്‍ശങ്ങളും പൊതു ജനങ്ങളിലേക്കെത്തിക്കലും പുത്തന്‍ ആശയക്കാരെ പ്രതിരോധിക്കലുമാണ് സമസ്ത കേരളാ ജംഇയ്യത്തുല്‍ ഉലമയുടെ സ്ഥാപിത ലക്ഷ്യം. അത് എല്ലാ കാലത്തും സമസ്ത ചെയ്തത് കൊണ്ടാണ് ഇസ്‌ലാം രാജ്യത്ത് നിലനില്‍ക്കുന്നത്. അഹ്‌ലുസ്സുന്നത്തി വല്‍ ജമാഅത്ത് നിലനിര്‍ത്തുന്നതിനാവശ്യമായ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ഭരിക്കുന്ന ഗവണ്‍മെന്റുകളോട് നിയമപരമായ രീതിയില്‍ സഹകരിച്ചും കക്ഷി രാഷ്ട്രീയത്തിനതീതവുമായി പ്രവര്‍ത്തിക്കലുമാണ് സമസ്തയുടെ ഭരണഘടന അനുശാസിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നിപാ വ്യാപനം തടയുന്നതിന് സര്‍ക്കാരിന്റെ മുന്‍കരുതല്‍ നടപടികളുടെ ഭാഗമായുള്ള നിര്‍ദേശങ്ങള്‍ എല്ലാവരും പാലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സമ്മേളനത്തില്‍ സമസ്ത വയനാട് ജില്ലാ പ്രസിഡന്റ് കെ.ടി ഹംസ മുസ്‌ലിയാര്‍ അധ്യക്ഷനായി. കേന്ദ്ര മുശാവറ അംഗം വി. മൂസക്കോയ മുസ്‌ലിയാര്‍ പതാക ഉയര്‍ത്തി. സയ്യിദ് ശിഹാബുദ്ദീന്‍ ഇമ്പിച്ചിക്കോയ തങ്ങള്‍ പ്രാര്‍ഥനയ്ക്ക് നേതൃത്വം നല്‍കി. 
അബ്ദുസ്സലാം ബാഖവി തൃശൂര്‍, എം.ടി അബൂബക്കര്‍ ദാരിമി, ഷുഹൈബുല്‍ ഹൈത്തമി വാരാമ്പറ്റ എന്നിവര്‍ വിവിധ വിഷയങ്ങള്‍ അവതരിപ്പിച്ചു. പാണക്കാട് ശഹീറലി ശിഹാബ് തങ്ങള്‍, കെ.വി.എസ് തങ്ങള്‍ തലപ്പുഴ, എം. ഹസ്സന്‍ മുസ്‌ലിയാര്‍, പി. ഇബ്രാഹിം ദാരിമി, കെ.സി മമ്മൂട്ടി മുസ്‌ലിയാര്‍,  ഉമ്മര്‍ ഫൈസി സുല്‍ത്താന്‍ ബത്തേരി, മുസ്തഫ ദാരിമി കല്ലുവയല്‍, ഇബ്രാഹിം ഫൈസി പേരാല്‍, അഷ്‌റഫ് ഫൈസി പനമരം, അബ്ദുസമദ് ദാരിമി മാനാഞ്ചിറ, സി.പി ഹാരിസ് ബാഖവി കമ്പളക്കാട്, കെ.വി ജാഫര്‍ ഹൈതമി കല്‍പ്പറ്റ, വി.കെ അബ്ദുറഹ്മാന്‍ ദാരിമി സംബന്ധിച്ചു. എസ്. മുഹമ്മദ് ദാരിമി സ്വാഗതവും അബൂബക്കര്‍ ഫൈസി മണിച്ചിറ നന്ദിയും പറഞ്ഞു.

Post a Comment

0Comments

Post a Comment (0)

#buttons=(Ok, Go it!) #days=(20)

Our website uses cookies to enhance your experience. Learn More
Ok, Go it!
To Top