വെള്ളമുണ്ട: ജീപ്പിടിച്ച് പിഞ്ചു ബാലിക മരിച്ചു. വെള്ളമുണ്ട മടത്തും കുനി റോഡിൽ മഠത്തിൽ ഇസ്മായിലിന്റെയും റൈഹനത്തിന്റെയും മകൾ അൻഫാ മറിയം (മൂന്നര വയസ്സ് ) ആണ് മരിച്ചത്. വീടിനു മുന്നിലെ റോഡിൽ ഇറങ്ങിയ കുട്ടിയെ ജീപ്പിടിക്കുകയായിരുന്നു.ഉടൻ മാനന്തവാടി മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. ഇന്ന് വൈകീട്ട് നാല് മണിയോടെയായിരുന്നു അപകടം. മൃതദേഹം മാനന്തവാടി മെഡിക്കൽ കോളജ് മോർച്ചറിയിൽ.