കൽപ്പറ്റ ബീവറേജസ് കോർപ്പറേഷൻ ഔട്ട് ലെറ്റിന് സമീപം മർദ്ദനമേറ്റ് മധ്യവയസ്കൻ മരിച്ചു.കൽപ്പറ്റ പുത്തൂർവയൽ തെങ്ങുംതൊടി വീട്ടിൽ കോയയുടേയും, കുൽസുവിൻ്റെയും മകൻ നിഷാദ് ബാബു (40) ആണ് മരിച്ചത്.. ഇന്ന് ഉച്ചക്ക് ശേഷം ബാബുവും മറ്റൊരാളുമായി വാക്കേറ്റം ഉണ്ടായിരുന്നു. പരിക്കേറ്റ് അവശനായ നിലയിൽ ആശുപത്രിയിലെത്തിച്ചുവെങ്കിലും മരണപ്പെട്ടു. പരിക്കേറ്റ നിലയിൽ മാനന്തവാടി കൽപ്പറ്റ റൂട്ടിലോടുന്ന സ്വകാര്യബസ്സിലുണ്ടായിരുന്ന നിഷാദിനെ അവശനായതിനെ തുടർന്ന് പോലീസിനെ അറിയിക്കുകയും തുടർന്ന് പോലീസെത്തി കൽപ്പറ്റ ജനറൽ ആശുപത്രിയിലെ ത്തിച്ചുവെങ്കിലും മരിക്കുകയായിരുന്നുവെന്നാണ് ബന്ധുക്കൾ പറയുന്നത്. കൽപ്പറ്റ ബിവറേജസിന് സമീപം വെച്ച് സുഹൃത്തുക്കളാണ് നിഷാദിനെ മർദിച്ചതെന്നും ഇതിനെ തുടർന്നാണ് പരിക്കേറ്റതെന്നും ബന്ധുക്കൾ ആരോപിച്ചു
പരിക്കേറ്റ് ആശുപത്രിയിലെത്തിച്ച യുവാവ് മരിച്ചു
9/05/2023 06:44:00 PM
0