വരദൂർ വലിയ പാലത്തിന് സമീപം യുവാവ്പുഴയിൽ മുങ്ങി മരിച്ചു. വരദൂർ
മൃഗാശുപത്രി കവലയ്ക്ക് സമീപം കൊല്ലി
വയൽ ലോവറ്കണ്ടിക അക്ഷയകുമാർ
(അക്ഷയൻ 41) ആണ് മരിച്ചത്. ഇന്ന്
ഉച്ചകഴിഞ്ഞ് രണ്ട് മണിയോടെയാണ് സംഭവം. കൂട്ടുകരോടൊപ്പമുണ്ടായിരുന്ന അക്ഷയൻ പുഴയിൽ അകപ്പെടുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. തുടർന്ന് നാട്ടുകാർ നടത്തിയ തിരച്ചിലിൽ ആളെ കണ്ടെത്തിയെങ്കിലും മരിച്ചിരുന്നു. മൃതദേഹം മാനന്തവാടി മെഡിക്കൽ കോളേജിലേക്ക് മാറ്റി. ഭാര്യയും മൂന്ന് മക്കളുമാണ് അക്ഷയനുള്ളത്.