വയനാട്‌ ജില്ലാ പോലീസ് അത്‌ലറ്റിക് മീറ്റിന് ജില്ലാ സ്റ്റേഡിയത്തിൽ ആവേശ തുടക്കം

0


പുരുഷ-വനിതാ താരങ്ങളുടെ 5000 മീറ്റർ ഓട്ടത്തോടെ നാളെ ( 10.09.2023) അത്‌ലറ്റിക് മത്സരങ്ങൾ ആരംഭിക്കും

സമാപന ചടങ്ങിന്റെ ഉദ്‌ഘാടനകർമ്മവും, സമ്മാനദാനവും ജില്ലാ പോലീസ് മേധാവി പദം സിങ് ഐ.പി.എസ് നിർവഹിക്കും

കല്‍പ്പറ്റ: വയനാട് ജില്ലാ പോലീസ് അത് ലറ്റിക് മീറ്റിന് മരവയലിലുള്ള എം.കെ. ജിനചന്ദ്രന്‍ മെമ്മോറിയല്‍ ജില്ലാ സ്റ്റേഡിയത്തില്‍ ആവേശ തുടക്കം. വയനാട് സബ് കലക്ടർ ആർ. ശ്രീലക്ഷ്മി അത്‌ലറ്റിക് മീറ്റ് ഉദ്ഘാടനം ചെയ്ത് മാര്‍ച്ച് പാസ്റ്റില്‍ സല്യൂട്ട് സ്വീകരിച്ചു.  ജില്ലാ പോലീസ് അഡീഷണൽ എസ്.പി വിനോദ് പിള്ള കൊളുത്തി കൊടുത്ത ദീപശിഖയുമായി പോലീസിലെ ദേശീയ-സംസ്ഥാന കായിക താരങ്ങൾ ഗ്രൗണ്ടിനെ വലയം വെച്ച ശേഷം വിശിഷ്ടാതിഥിയായ സബ് കലക്ടർക്ക് ദീപശിഖ കൈമാറി.  ഗ്രൗണ്ടിൽ പ്രത്യേകം സജ്ജീകരിച്ച ഗ്യാസ് സ്തൂപത്തിൽ സബ് കലക്ടർ ദീപശിഖ സ്ഥാപിച്ചു. ഗ്യാസ് ഉപയോഗിച്ച് കൊണ്ട് ദീപ ശിഖ തെളിയിച്ച ജില്ലയിലെ ആദ്യ കായിക മേളയാണിത്.
കായികമേളയോട് അനുബന്ധിച്ചു നടന്ന ജില്ലാ പോലീസ് ഫുട്‌ബോൾ ടൂർണമെന്റ് ഫൈനലിൽ ജില്ലാ ഹെഡ് ക്വാർട്ടർ ടീമും ബത്തേരി സബ് ഡിവിഷൻ ടീമും ഏറ്റുമുട്ടി. ഒന്നിനെതിരെ അഞ്ച് ഗോളുകൾക്ക് ജില്ലാ ഹെഡ് ക്വാർട്ടർ ടീം ബത്തേരിയെ പരാജയപ്പെടുത്തി ചാമ്പ്യാന്മാരായി. ജില്ലാ ഹെഡ് ക്വാർട്ടർ ടീമിനു വേണ്ടി ബി. അനീഷ് മൂന്ന് ഗോളും, നിയാദ്, പ്രസാദ് എന്നിവർ ഓരോ ഗോളും നേടി. 
പ്രശസ്ത സിനിമ താരവും, മുൻ പോലീസ് ഉദ്യോഗസ്ഥനുമായ അബു സലീം, കൽപ്പറ്റ സബ് ഡിവിഷൻ ഡിവൈ.എസ്.പി സജീവ്, മാനന്തവാടി സബ് ഡിവിഷൻ ഡിവൈ.എസ്.പി പി.എൽ. ഷൈജു, ഡിവൈ.എസ്.പിമാരായ എൻ.ഒ. സിബി(സ്‌പെഷ്യൽ ബ്രാഞ്ച്), എം.യു. ബാലകൃഷ്ണൻ(നാർകോടിക് സെൽ), എ. റബിയത്ത്(ക്രൈം ബ്രാഞ്ച്), പി.കെ. സന്തോഷ്(എസ്.എം.എസ്), പളനി, അബ്ദുൾ കരീം, അത്‌ലറ്റിക്‌സ് അസോസിയേഷൻ ജില്ലാ സെക്രട്ടറി ലൂക്ക ഫ്രാൻസിസ് എന്നിവർ സന്നിഹിതരായിരുന്നു.

നാളെ രാവിലെ ഏഴ് മണിയോടെ ട്രാക്കിലെയും ഫീൽഡിലെയും അത്‌ലറ്റിക്‌സ് മത്സരങ്ങൾ പുരുഷ-വനിതാ താരങ്ങളുടെ 5000 മീറ്റർ ഓട്ടത്തോടെ ആരംഭിക്കും. വൈകീട്ട് നടക്കുന്ന സമാപന ചടങ്ങിന്റെ ഉദ്‌ഘാടനകർമ്മവും, സമ്മാനദാനവും ജില്ലാ പോലീസ് മേധാവി ശ്രീ. പദം സിങ് ഐ.പി.എസ് നിർവഹിക്കും.
സെപ്റ്റംബർ രണ്ടിന് തുടങ്ങിയ വയനാട്‌ ജില്ലാ പോലീസ് സ്പോർട്സ് മീറ്റിനോടനുബന്ധിച്ച് ഇതുവരെ വോളിബോൾ, ബാഡ്മിന്റൺ, ഫുട്‌ബോൾ മത്സരങ്ങൾ നടന്നു. കല്‍പ്പറ്റ, മാനന്തവാടി, ബത്തേരി സബ്ബ് ഡിവിഷനുകള്‍, സ്പെഷ്യല്‍ യൂണിറ്റ്, ഡി.എച്ച്.ക്യൂ എന്നീ ടീമുകളാണ് വിവിധ വിഭാഗങ്ങളിലെ മത്സരങ്ങളില്‍ പങ്കെടുക്കുന്നത്.

Post a Comment

0Comments

Post a Comment (0)

#buttons=(Ok, Go it!) #days=(20)

Our website uses cookies to enhance your experience. Learn More
Ok, Go it!
To Top