കൽപ്പറ്റ: സ്വകാര്യ ബസ് കണ്ടക്ടറെ മർദിച്ചെന്നാരോപിച്ച് കൽപ്പറ്റ ബത്തേരി റൂട്ടിൽ സ്വകാര്യ ബസുകൾ പണിമുടക്കുന്നു. മുട്ടിൽ-വിവേകാനന്ദ റുട്ടിൽ അമ്പുകുത്തിയിൽ വെച്ച് ഇന്നലെ ഉച്ചയോടെയാണ് കണ്ടക്ടർക്ക് നാട്ടുകാരുടെ മർദ്ദനമേറ്റതായി പറയുന്നത്.അൽഫോൻസ ബസിലെ കണ്ടക്ടർ ബിബിൻ ബിജുവിനാണ് മർദ്ദനമേറ്റത്. എതിരെ വന്ന കാർ നി യന്ത്രണം വിട്ട് അപകടമുണ്ടായതിനെ ചൊല്ലിയുള്ള തർക്കത്തിനിടെയാണ് ബിബിന് മർദ്ദനമേറ്റത്. പോലീസിൽ പരാതി നൽകിയിട്ടും നടപടി ഇല്ലാത്തതിൽ പ്രതിഷേധിച്ചാണ് പണിമുടക്ക്.
കൽപ്പറ്റ - സുൽത്താൻ ബത്തേരി റൂട്ടിൽ സ്വകാര്യ ബസ് പണിമുടക്ക്
9/11/2023 08:28:00 AM
0