പ്രത്യേക പരിശീലനം ലഭിച്ച ബ്രൂണോ എന്ന പോലീസ് നര്‍ക്കോട്ടിക്ക് സ്‌നിഫര്‍ ഡോഗ് ഓര്‍മയായി. വയനാട് ജില്ലയില്‍ നിരവധി പ്രമാദമായ കേസുകളുടെ അന്വേഷണത്തിന്റെ ഭാഗമായി പോലീസിനൊപ്പമുണ്ടായിരുന്ന ബ്രൂണോ തൃശൂര്‍, കേരള പോലീസ് അക്കാദമിയിലെ 'ഓള്‍ഡ് ഏജ് ഹോം' ആയ വിശ്രാന്തിയില്‍ വിശ്രമജീവിതം നയിച്ചു വരികയായിരുന്നു. 09.09.2023 തീയതി വൈകിട്ടോടെയായിരുന്നു അന്ത്യം. ഏഴ് വയസായിരുന്നു. 2018 ലെ കേരള പോലീസ് ഡ്യൂട്ടി മീറ്റില്‍ ബ്രൂണോ രണ്ടാം സ്ഥാനം കരസ്ഥമാക്കിയിരുന്നു. 2019 ല്‍ നടന്ന പോലീസ് ഡ്യൂട്ടി മീറ്റില്‍ സംസ്ഥാനത്തെ പ്രതിനിധീകരിച്ചിരുന്നു. ഔദ്യോഗിക ബഹുമതികളോടെ സംസ്‌കാര ചടങ്ങുകള്‍ നടന്നു. സിവിൽ പോലീസ് ഓഫിസർമാരായ പി.പി. ചാൾസ്, എം.എസ്. സനിൽ കുമാർ എന്നിവരായിരുന്നു ബ്രൂണോയുടെ ട്രെയിനേഴ്സ്.