കൽപ്പറ്റ: കോഴിക്കോട് ജില്ലയിൽ നിപ സ്ഥിരീകരിച്ച സാഹചര്യത്തിൽ അതിർത്തി ജില്ലയായ വയനാട്ടിലും രോഗപ്രതിരോധവും നിരീക്ഷണവും ആരോഗ്യവകുപ്പ് ശക്തമാക്കി. ഇതിനായി 24 മണിക്കൂർ പ്രവർത്തിക്കുന്ന കൺട്രോൾറൂം തുറന്നു. ഫോൺ നമ്പർ: 04935240390 രോഗപ്രതിരോധ പ്രവർത്തനങ്ങൾക്കും സർവൈലൻസിനും നേതൃത്വം നൽകുന്നതിനും അടിയന്തര സാഹചര്യങ്ങളുണ്ടായാൽ ഫലപ്രദമായി നേരിടുന്നതിനും ജില്ലയിലെ പ്രോഗ്രാം ഓഫീസർമാരെയെല്ലാം ഉൾപ്പെടുത്തി 15 കോർ കമ്മറ്റികൾ രൂപീകരിച്ചു. ജില്ലയിൽ നിലവിൽ ആശ കപ്പെടേണ്ട സാഹചര്യമില്ലെന്നും രോഗം സ്ഥിരീകരിച്ചവരുമായി ഏതെങ്കിലും സമ്പർക്കമുണ്ടായിട്ടുള്ളവർ ആരോഗ്യ വകുപ്പിനെ എത്രയും പെട്ടെന്ന് വിവരം അറിയിക്കണമെന്നും ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) ഡോ പി ദിനീഷ് അറിയിച്ചു.