മീനങ്ങാടി: ആദിവാസികൾക്ക് പതിച്ച് നൽകിയ ഭൂമിയിലാണ് കടുവ മാനിനെ കൊന്ന് ഭക്ഷിച്ചത്. മാനിനെ
കൊന്നത് കടുവയെന്ന നിഗമനത്തിലാണ് വനം വകുപ്പ്
കഴിഞ്ഞ വർഷം ഡിസംബർ മാസം വരെ നിരന്തരം കടുവ ഇറങ്ങിയ പ്രദേശമാണ് വയനാട് മീനങ്ങാടി ഗ്രാമപഞ്ചായത്തിലെ മണ്ഡകവയൽ. ഇന്ന് ഉച്ചയോടടുത്താണ് നാട്ടുകാരനായ രമേശൻ പശുവിനെ അഴിച്ചു കൊണ്ടുവരാൻ പോകുന്നതിനിടെ കടുവ മാനിനെ അക്രമിക്കുന്നത് നേരിൽ കണ്ടത്.
ബഹളം വെച്ചതോടെ മാനിനെ
ഉപേക്ഷിച്ച് കടുവ കാട്ടിലേക്ക് ഓടിപ്പോയെന്നാണ് രമേശൻ പറയുന്നത്.