വെള്ളമുണ്ട: വെള്ളമുണ്ട പുളിഞ്ഞാല്‍ ചിറപ്പുല്ല് മലയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ വനംവകുപ്പ് താത്കാലിക ജീവനക്കാരന്‍ കൊല്ലപ്പെട്ടു. വിഎസ് എസ് താല്‍ക്കാലിക വാച്ചറും, ഗൈഡുമായ നെല്ലിക്കച്ചാല്‍ തങ്കച്ചന്‍ (53) ആണ് കൊല്ലപ്പെട്ടത്. ഇന്ന് രാവിലെ 11 ഓടെയാണ് സംഭവം.
മാനന്തവാടി റെയിഞ്ചിലെ വെള്ളമുണ്ട ഫോറസ്റ്റ് സ്റ്റേഷനില്‍ നിന്നും ചിറപ്പുല്ല് വനം ഭാഗത്തേക്ക് രാവിലെ കര്‍ണാടക സ്വദേശികളായ വിനോദ സഞ്ചാരികളുമായി പോകവേ തവളപ്പാറ മേഖലയില്‍ വെച്ചാണ് കാട്ടാനയുടെ ആക്രമണമുണ്ടായത്.
കൂടെ ഉണ്ടായിരുന്നവർ ഓടിരക്ഷപ്പെട്ടു.
ഇവർ വനപാലകരെ അറിയിച്ചതിൻ്റെ അടിസ്ഥാനത്തിൽ നടത്തിയ തിരച്ചിലിലാണ് ആനയുടെ അക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ
തങ്കച്ചനെ കണ്ടെത്തിയത്. തുടർന്ന് വയനാട് മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല
ഭാര്യ . സുജ.മക്കൾ.അയോണ.അനാൾഡ്.