മിഷന്‍ ഇന്ദ്രധനുഷ് ഒന്നാം ഘട്ടം; നേട്ടത്തില്‍ വയനാട്

0


കല്പറ്റ: സമ്ബൂര്‍ണ്ണ വാക്‌സിനേഷന്‍ യജ്ഞം മിഷന്‍ ഇന്ദ്രധനുഷ് പ്രതിരോധ കുത്തിവയ്പ്പ് രണ്ടാം ഘട്ടത്തിന്റെ ജില്ലാതല ടാസ്‌ക് ഫോഴ്‌സ് യോഗം കലക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്നു.

എ.ഡി.എം എന്‍ ഐ ഷാജു അധ്യക്ഷത വഹിച്ചു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍( ആരോഗ്യം) ഡോ. പി ദിനീഷ് രണ്ടാം ഘട്ട കര്‍മ്മ പദ്ധതി വിശദീകരിച്ചു. അഞ്ചു വയസ്സ് വരെയുള്ള കുട്ടികള്‍ക്കും ഗര്‍ഭിണികള്‍ക്കും രോഗ പ്രതിരോധ കുത്തിവെപ്പുകള്‍ പൂര്‍ത്തീകരിക്കുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന ഇന്റന്‍സിഫൈഡ് മിഷന്‍ ഇന്ദ്രധനുഷ്-5.0. സെപ്തംബര്‍ 11 മുതല്‍ 16 വരെയാണ് നടക്കുക.

ജില്ലയിലെ ആരോഗ്യകേന്ദ്രങ്ങള്‍, അങ്കണവാടികള്‍, പ്രത്യേകം തിരഞ്ഞെടുത്ത പ്രദേശങ്ങള്‍ എന്നിവടങ്ങളിലെല്ലാം പ്രതിരോധ കുത്തിവെപ്പുകള്‍ ലഭ്യമാകും. എതെങ്കിലും കാരണങ്ങളാല്‍ വാക്‌സിന്‍ എടുക്കാന്‍ സാധിക്കാതെ പോയവര്‍ക്ക് വാക്‌സിന്‍ ലഭ്യമാക്കാന്‍ പദ്ധതിയിലൂടെ സാധ്യമാകും. ആഗസ്റ്റ് ഏഴ് മുതല്‍ 12 വരെ നടന്ന മിഷന്‍ ഇന്ദ്രധനുഷ് ഒന്നാം ഘട്ടത്തില്‍ ലക്ഷ്യമിട്ടതിന്റെ 104 ശതമാനം നേട്ടം കൈവരിക്കാന്‍ ജില്ലയ്ക്കായി.

രണ്ട്, മൂന്ന് ഘട്ടങ്ങള്‍ പൂര്‍ത്തിയാകുന്നതോടെ സമ്ബൂര്‍ണ്ണ പ്രതിരോധ കുത്തിവെപ്പെടുത്ത ജില്ലയെന്ന നേട്ടം കൈവരിക്കാനും ആരോഗ്യവകുപ്പ് ലക്ഷ്യമിടുന്നു മൂന്ന് ഘട്ടങ്ങളായാണ് ഇന്റന്‍സിഫൈഡ് മിഷന്‍ ഇന്ദ്രധനുഷ് 5.0 നടപ്പാക്കുന്നത്. സെപ്റ്റംബര്‍ 11 മുതല്‍ 16 വരെ രണ്ടാം ഘട്ടവും ഒക്ടോബര്‍ ഒമ്ബത് മുതല്‍ 14 വരെ മൂന്നാം ഘട്ടവും നടക്കും.

വനിതാ ശിശു വികസനം, പട്ടിക ജാതി വികസനം, പട്ടികവര്‍ഗ്ഗ വികസനം, വിദ്യാഭ്യാസം, സാമൂഹ്യനീതി, തൊഴില്‍ തുടങ്ങിയ വകുപ്പുകളുടെ ജില്ലാ ഓഫീസര്‍മാരും ജില്ലാ പ്രോഗ്രാം ഓഫീസര്‍മാരും ബ്ലോക് മെഡിക്കല്‍ ഓഫീസര്‍മാരും സൂപ്പര്‍ വൈസറി ജീവനക്കാരും പങ്കെടുത്തു.

Post a Comment

0Comments

Post a Comment (0)

#buttons=(Ok, Go it!) #days=(20)

Our website uses cookies to enhance your experience. Learn More
Ok, Go it!
To Top