സുൽത്താൻ ബത്തേരി: ബത്തേരി മൂലങ്കാവ് എര്‍ലോട്ടുകുന്നില്‍ ദിവസങ്ങളായി ഭീതി പരത്തിയ കടുവ വനംവകുപ്പ് സ്ഥാപിച്ച കൂട്ടില്‍ കുടുങ്ങി. ഇന്ന് പുലര്‍ച്ചെ നാല് മണിയോടെയാണ് കടുവ കൂട്ടിലകപ്പെട്ടത്. കോഴി ഫാമിനു സമീപം ആദ്യം സ്ഥാപിച്ച കൂട്ടിലാണ് കടുവ കുടുങ്ങിയത്. 12 വയസുള്ള പെണ്‍കടുവയാണ് കുടുങ്ങിയത് തുടര്‍ന്ന് കടുവയെ പരിശോധനക്കായി സംരക്ഷണ കേന്ദ്രത്തിലേക്ക് കൊണ്ടുപോയി. കടുവയുടെ ശരീരത്തിൽ പരിക്കുകൾ ഉള്ളതായി പ്രാഥമിക പരിശോദനയിൽ കണ്ടെത്തി. ആരോഗ്യസ്ഥിതി പരിശോദിച്ചതിന് ശേഷം തുടർ നടപടി സ്വീകരിക്കും