സെപ്റ്റംബര്‍ 10ന് നടത്താൻ നിശ്ചയിച്ച 2023-24 അധ്യയന വര്‍ഷത്തെ എല്‍.എല്‍.എം, പി.ജി നഴ്സിംഗ് കോഴ്സുകളിലേയ്ക്കുള്ള പ്രവേശന പരീക്ഷ സെപ്റ്റംബര്‍ 16ന് തിരുവനന്തപുരം, എറണാകുളം, തൃശൂര്‍, കണ്ണൂര്‍, ജില്ലകളിലെ തെരഞ്ഞെടുക്കപ്പെട്ട കേന്ദ്രങ്ങളില്‍ നടക്കും.
എല്‍.എല്‍.എം പ്രവേശന പരീക്ഷ രാവിലെ 10.30 മുതല്‍ 12.30 വരെയും പി.ജി. നഴ്സിംഗ് പ്രവേശന പരീക്ഷ ഉച്ചയ്ക്ക് 2.30 മുതല്‍ 4.30 വരെയുമാണ്. കൂടുതല്‍ വിവരങ്ങള്‍ പിന്നീട് പ്രസിദ്ധീകരിക്കും. പ്രോസ്പെക്ടസ്, വിജ്ഞാപനങ്ങള്‍ എന്നിവയ്ക്ക് www.cee.kerala.gov.in സന്ദര്‍ശിക്കണം. ഫോണ്‍: 0471 2525300