കല്‍പ്പറ്റ: ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങളുടെ ഭാഗമായി ജില്ലയിലെ ഗ്രാമങ്ങളിലും നഗരങ്ങളിലും മഹാശോഭായാത്ര സംഘടിപ്പിച്ചിട്ടുണ്ടന്ന് ബാലഗോകുലം ജില്ലാ അധ്യക്ഷൻ വി കെ സുരേന്ദ്രൻ , കാര്യദർശി വി. ഒ മോഹനൻ എന്നിവർ അറിയിച്ചു. ആഘോഷ പരിപാടികൾക്ക് നൂറ്റി യൊന്ന്അംഗ സ്വാഗത സംഘം സമിതിയാണ് ആഘോഷങ്ങൾക്ക് നേതൃത്വം നൽകുന്നത്. ഈ വർഷത്തെ ശ്രീകൃഷ്ണ ജയന്തി സന്ദേശമായ " അകലട്ടെ ലഹരി ഉണരട്ടെ ബാല്യവും മൂല്യവും എന്ന വിഷയത്തെ ആസ്പദമാക്കി വിവിധ കേന്ദ്രങ്ങളിൽ സെമിനാറുകളും സമ്മേളനങ്ങളും സംഘടിപ്പിച്ചു. ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ച് കൊണ്ട് വിവിധകേന്ദ്രങ്ങളിലും പ്രധാന കവലകളിലും സപ്തംബർ 2 ന് പതാകദിനം ആചരിച്ചു.
തുടര്‍ന്ന് സാംസ്‌കാരിക സംഗമങ്ങള്‍, ഗോപൂജ , ഉറിയടി, പ്രഭാതഭേരി, ഗോപികാനൃത്തം തുടങ്ങി വിവിധപരിപാടികള്‍ ആഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ചിട്ടുണ്ട്. ശ്രീകൃഷ്ണഭക്തിയും സാമാജികശക്തിയും ഒരേപോലെ ദൃശ്യമാകുന്ന തരത്തിലാകും ആഘോഷങ്ങള്‍ സംഘടിപ്പിക്കുക. സെപ്തംബർ 6 ന് ചെറുശോഭായാത്രകൾ സംഗമിച്ച് മഹാശോഭയാത്രകൾ നടക്കുന്നത്. കുട്ടികളുടെ ആഘോഷസമിതികള്‍ ഓരോ സ്ഥലത്തും ശോഭായാത്രയ്ക്ക് നേതൃത്വം നല്കും. ഭക്തിക്ക് പ്രാധാന്യം നല്‍കുന്നതരത്തില്‍ കൂടുതല്‍ നിശ്ചലദൃശ്യങ്ങളും അലങ്കരിച്ച വാഹനങ്ങളില്‍ ഭജനസംഘങ്ങളും ശോഭായാത്രയില്‍ ഉണ്ടാവും. ശോഭായാത്രകളിൽ കൃഷ്ണ ഗോപികാ വേഷങ്ങളിൽ വലിയ വർദ്ധന പ്രതീക്ഷിക്കുന്നതായി ജില്ലാ സ്വാഗതസംഘം ഭാരവാഹികൾ അറിയിച്ചു.
വിവിധ സ്ഥലങ്ങളിൽ നിന്നും വരുന്ന ശോഭായാത്ര കൽപ്പറ്റ പന്തിമൂലയിൽ സംഗമിച്ച് മഹാശോഭായാത്രയായികൽപ്പറ്റ അയ്യപ്പക്ഷേത്ര പരിസരത്ത് സമാപിക്കും. മുട്ടിൽ, കമ്പളക്കാട് , പൊങ്ങിണി, വെണ്ണിയോട് , തെക്കും തറ, കാവുംമന്ദം, വൈത്തിരി ,നീടുംമ്പാല, മേപ്പാടി, നിടുംകരണ, വടുവൻചാൽ, വാഴവറ്റ അമ്പലയൽ, മീനങ്ങാടി , സുൽത്താൻ ബത്തേരി , പുൽപ്പള്ളി, പനമരം, അഞ്ചുകുന്ന്, കരിങ്ങാരി, ദ്വാരക, തോണിച്ചാൽ, കാട്ടിക്കുളം, പടിഞ്ഞാറത്തറ, കുപ്പാടിത്തറ, വെണ്ണിയോട് , കോട്ടത്തറ, തരിയോട് , വെള്ളമുണ്ട, ദ്വാരക, മൊതക്കര , ചെറുകര, തലപ്പുഴ, കാട്ടിക്കുളം, പേര്യ , വാളാട്, വെൺമണി, എന്നി പ്രധാന കേന്ദ്രങ്ങളിലും വിവിധ സ്ഥലങ്ങളിൽ നിന്നും വരുന്ന ചെറുശോഭായാത്രകൾ സംഗമിച്ച് മഹാശോഭായാത്രകളായി സമാപിക്കും. 12 സ്ഥലങ്ങളിൽ നിന്നു വരുന്ന ചെറുശോഭായാത്രകൾ കോറോത്ത് സംഗമിച്ച് നിരവിൽ പുഴയിൽ സമാപിക്കും. വിവിധ സ്ഥലങ്ങളിൽ നിന്നും ശോഭായാത്രകൾ മാനന്തവാടി താഴെയങ്ങാടിയിൽ സംഗമിച്ച് മഹാശോഭായാത്രയായി നഗര പ്രദക്ഷണത്തിനു ശേഷം വടേരി ക്ഷേത്രത്തിൽ സമാപിക്കും. വിവിധ സ്ഥലങ്ങളിൽ ചെറുശോഭായാത്രകളും സംഘടിപ്പിച്ചിട്ടുണ്ട്. വിവിധ സ്ഥലങ്ങളിലെ ശോഭായാത്രകളിലും സാംസകാരിക സമ്മേളനങ്ങളിലും സാംസ്കാരിക പ്രമുഖരും സാമുദായിക സംഘടനാ നേതാക്കളും പങ്കെടുക്കും. ശ്രീകൃഷ്ണ ജയന്തിക്ക് മുന്നോടിയായി വിവിധ സ്ഥലങ്ങളിൽ കുട്ടികൾക്ക് വേണ്ടിയുള്ള വിവിധ മത്സര പരിപാടികൾ സംഘടിപ്പിച്ചുണ്ട്.
ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തില്‍ 6ന് വൈകുന്നേരം 5 മണിക്ക് ബത്തേരി ശ്രീ മാരിയമ്മന്‍ ക്ഷേത്രത്തില്‍ നിന്ന് മഹാശോഭയാത്ര ആരംഭിക്കും. ശോഭയാത്രയുടെ ഭാഗമായി ക്ഷേത്രാങ്കണത്തില്‍ ചേരുന്ന സഭ അമ്പലവയല്‍ കാര്‍ഷിക ഗവേഷണ കേന്ദ്രം ഡയറക്ടറും പന്തളം രാജകുടുംബാംഗവുമായ ഡോ. യാമിനി വര്‍മ്മ ഉദ്ഘാടനം ചെയ്യും. ഇതിന്റെ ഭാഗമായി ബത്തേരി ഗണപതി ക്ഷേത്രത്തില്‍ വെച്ച് നടത്തിയ ഉപന്യാസ മത്സരത്തില്‍ വിജയികളായവര്‍ക്ക് സമ്മാനദാനം, പതാക കൈമാറല്‍, ഉറിയടി എന്നീ ചടങ്ങുകള്‍ നടക്കും. മഹാ ശോഭയാത്ര മാരിയമ്മന്‍ ക്ഷേത്രത്തില്‍ നിന്ന് ആരംഭിച്ച് നഗരം ചുറ്റി ഗണപതി ക്ഷേത്രത്തില്‍ സമാപിക്കും. ശോഭയാത്രയില്‍ നിശ്ചല ദൃശ്യങ്ങള്‍, നാടന്‍ കലകള്‍, ഭജന മുതലായവ ഉള്‍പെടുത്തിയിട്ടുണ്ട്. ഈപ്രാവശ്യത്തെ ശ്രീകൃഷ്ണ ജയന്തിയുടെ സന്ദേശം അകലട്ടെ ലഹരി -ഉണരട്ടെ മൂല്യവും ബാല്യവും ശോഭയാത്ര മഹാഗണപതി ക്ഷേത്രത്തില്‍ എത്തി പ്രസദ വിതരണത്തോടെ സമാപനം കുറിക്കും. ശോഭയാത്രയില്‍ ഇത്തവണ പതിനായിരത്തോളം ഭക്തജനങ്ങള്‍ പങ്കെടുക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.