തിരുനെല്ലി: തിരുനെല്ലി പോലീസ് സ്റ്റേഷൻ പരിധിയിൽ വീട്ടമ്മയെ പീഡിപ്പിക്കാൻ ശ്രമിച്ച യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കാട്ടിക്കുളം ടൗണിലെ ഓട്ടോ ഡ്രൈവർ പനവല്ലി പുളിമൂട്കുന്ന് കോട്ടയത്ത് വീട്ടിൽ സതീശൻ (25) ആണ് അറസ്റ്റിലായത്. വിധവയായ വീട്ടമ്മ വീട്ടിൽ തനിച്ചുള്ളപ്പോൾ അതിക്രമിച്ച് കയറി മാനഭംഗപ്പെടുത്താൻ ശ്രമിക്കുകയായിരുന്നെന്നാണ് പരാതി. വീട്ടമ്മ ബഹളം വെച്ചപ്പോൾ പ്രതി ഇറങ്ങിയോ ടുകയായിരുന്നു എന്നും പരാതിയിൽ പറയുന്നു. രണ്ട് ദിവസം മുൻപാണ് സംഭവം. തിരുനെല്ലി പോലീസ് ഇൻസ്പെക്ടർ ജി.വിഷ്ണുവിന്റെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാണ്ട് ചെയ്തു. മുമ്പും വിവിധ കേസുകളിൽ ഇയാൾ പ്രതിയായിട്ടുണ്ട്.
വീട്ടമ്മയെ പീഡിപ്പിക്കാൻ ശ്രമം യുവാവ് അറസ്റ്റിൽ
9/07/2023 04:29:00 PM
0