നേത്രദാന പക്ഷാചരണ പരിപാടികൾ സമാപിച്ചു

0

നേത്രദാനത്തിൻ്റെ പ്രധാന്യം പൊതു സമൂഹത്തിലെത്തിക്കാൻ വിത്യസ്ഥ പരിപാടികളുമായി ജില്ലാ ആരോഗ്യവകുപ്പ് നടത്തിയ ദേശീയ നേത്രദാന പക്ഷാചരണ പരിപാടികൾ സമാപിച്ചു. മീനങ്ങാടി ഗ്രാമപഞ്ചായത്ത് കമ്യൂണിറ്റി ഹാളിൽ നടന്ന പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സംഷാദ് മരക്കാർ ഉദ്ഘാടനം ചെയ്തു.
ബോധവൽക്കരണ സെമിനാർ, ഫാമിലി ക്വിസ്, ബോധവൽക്കരണവുമായി ബന്ധപ്പെട്ട് വരച്ചതും, പകർത്തിയതുമായ ചിത്രങ്ങളുടെ പ്രദർശനം, തുടങ്ങി വിവിധങ്ങളായ പരിപാടികളാണ് ഇതോടനുബന്ധിച്ച് നടത്തിയത്. ജില്ലയിലെ നേത്രദാന, ചികിൽസ കേന്ദ്രങ്ങൾ, നേത്രദാനത്തിൻ്റെ മഹത്വം എന്നിവ പ്രതിപാദിക്കുന്ന കാഴ്ചക്കപ്പുറം വീഡിയോ പ്രകാശനവും ഇതോടൊപ്പം നടന്നു. 
പരിപാടി  ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സംഷാദ് മരക്കാർ ഉദ്ഘാടനം ചെയ്തു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി.അസൈനാർ,  ഡി.പി.എം ഡോ. സമീഹസൈതലവി
ഡെപ്യൂട്ടി ഡി.എം ഒ ഡോ. പ്രിയാ സേനൻ, ഡോ.രചന തുടങ്ങിയവർ സംസാരിച്ചു.
വിവിധ മൽസര വിജയികൾക്ക്  മീനങ്ങാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.ഇ വിനയൻ ചടങ്ങിൽ വെച്ച് ഉപഹാരങ്ങൾ നൽകി.

Post a Comment

0Comments

Post a Comment (0)

#buttons=(Ok, Go it!) #days=(20)

Our website uses cookies to enhance your experience. Learn More
Ok, Go it!
To Top