കാക്കവയൽ: ഇന്ന് ഉച്ചക്ക് ഒരു മണിയോടെയാണ് ദേശീയ പാതയോരത്തെ അക്വേഷ്യ മരത്തിൻ്റെ കടഭാഗം പൊട്ടി മറ്റൊരു മരത്തിൻ്റെ ഉണങ്ങിയ കമ്പിൽ കുടുങ്ങി കിടന്നത്. ഇടതടവില്ലാതെ വാഹനങ്ങൾ പോകുന്ന പാതയിൽ വാഹനങ്ങൾക്ക് മുകളിലേക്ക് ഏത് നിമിശവും വീഴാമെന്ന അവസ്ഥയിലായിരുന്നു മരമുണ്ടായിരുന്നത്. അപകടം മുന്നിൽ കണ്ട് പ്രദേശവാസിയായ സനിത് വിവരം അറിയിച്ചതിനെ തുടർന്ന് മീനങ്ങാടി പോലീസും, ഇബ്രാഹിം, മജീദ്, എന്നിവരുടെ നേതൃത്വത്തിലുള്ള പൾസ് വാര്യാട് യൂണിറ്റും ,അക്ബർ, അഷ്കർ എന്നിവരുടെ നേതൃത്വത്തിൽ മീനങ്ങാടി യൂണിറ്റും സ്ഥലത്തെത്തി മരം മുറിച്ച് നീക്കി. ഏത് സമയവും നിലം പതിക്കാവുന്ന മരം മുറിച്ച് മാറ്റി വലിയൊരു ദുരന്തമാണ് പോലീസും പൾസ് ടീമംഗങ്ങളും ഇടപെട്ട് ഒഴിവാക്കിയത് .
ദേശീയപാത വാര്യാടിൽ അപകടാവസ്ഥയിൽ മറ്റൊരു മരത്തിൽ കുടുങ്ങി നിന്ന മരം മുറിച്ചുമാറ്റി പൾസ് എമർജൻസി ടീമംഗങ്ങൾ.
9/08/2023 05:30:00 PM
0