സയ്യിദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്യും
കല്‍പ്പറ്റ. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ കേന്ദ്ര മുശാവറയുടെ തീരുമാനപ്രകാരം ജില്ലാതലങ്ങളില്‍ നടത്തപ്പെടുന്ന ജില്ലാ ഉലമ കോണ്‍ഫറന്‍സ് ബുധനാഴ്ച നാലാംമൈല്‍ സി.എ.എച്ച് ഓഡിറ്റോറിയത്തില്‍ നടക്കും. രാവിലെ 9.30 ന് സമസ്ത കേന്ദ്ര മുശാവറ അംഗം വി മൂസക്കോയ മുസ് ലിയാര്‍ പതാക ഉയര്‍ത്തുന്നതോടെ ആരംഭിക്കുന്ന പരിപാടി വൈകിട്ട് 4.30ന് സമാപിക്കും. ജില്ലയിലെ മുന്നൂറോളം മഹല്ലുകളില്‍ സേവനം ചെയ്യുന്ന പണ്ഡിതന്മാര്‍ സമ്മേളനത്തില്‍ പങ്കെടുക്കും. സമസ്ത നൂറാം വാര്‍ഷികത്തിന്റെ മുന്നോടിയായി നടക്കുന്ന പരിപാടി സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ് രി മുത്തുക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് കെ.ടി ഹംസ മുസ് ലിയാര്‍ അധ്യക്ഷനാവും. കേന്ദ്ര മുശാവറ അംഗം അബ്ദുസ്സലാം ബാഖവി തൃശൂര്‍, എം.ടി അബൂബക്കര്‍ ദാരിമി, ശുഹൈബുല്‍ ഹൈതമി വാരാമ്പറ്റ എന്നിവര്‍ വിവിധ വിഷയങ്ങള്‍ അവതരിപ്പിച്ച് സംസാരിക്കും. എസ് മുഹമ്മദ് ദാരിമി, കെ.സി മമ്മൂട്ടി മുസ് ലിയാര്‍, ഇബ്രാഹിം ഫൈസി വാളാട്, എം ഹസന്‍ മുസ് ലിയാര്‍, ഇബ്രാഹിം ഫൈസി പേരാല്‍, കെ.വി ജാഫര്‍ ഹൈത്തമി, അബൂബക്കര്‍ ഫൈസി മണിച്ചിറ, പി ഇബ്രാഹിം ദാരിമി, അഷ്‌റഫ് ഫൈസി പനമരം, ഹാരിസ് ബാഖവി കമ്പളക്കാട് സംബന്ധിക്കും.