മരക്കടവ്: വയനാട് എക്സൈസ് സ്പെഷ്യൽ സ്ക്വാഡിലെ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ടി.ആർ. ഹരിനന്ദനൻ്റെ നേതൃത്വത്തിൽ കേരള എക്സൈസ് മൊബൈൽ ഇന്റർവെൻഷൻ യൂണിറ്റും സംയുക്തമായി മരക്കടവ് ഭാഗത്ത് നടത്തിയ വാഹന പരിശോധനയിലാണ് യുവാവ് പിടിയിലായത്.
KL 73 A 896 ഹോണ്ട ഡിയോ സ്കൂട്ടറിന്റെ രഹസ്യ അറയിൽ ഒളിപ്പിച്ച നിലയിൽ 300 ഗ്രാം കഞ്ചാവ് കണ്ടെടുത്തു. വാഹനം ഓടിച്ചിരുന്ന നമ്പ്യാർകുന്ന് സ്വദേശി പുളിക്കൽ വീട്ടിൽ നൗഫൽ പുളിക്കൽ (26) ആണ് പിടിയിലായത്. കഞ്ചാവ് കടത്തിയ വാഹനവും കസ്റ്റഡിയിൽ എടുത്തു. സുൽത്താൻ ബത്തേരി , നമ്പ്യാർകുന്ന് എന്നിവിടങ്ങളിൽ കഞ്ചാവ് എത്തിച്ച് വിൽപ്പന നടത്തുന്ന പ്രധാന കണ്ണികളിൽ ഒരാളാണ് നൗഫലെന്നാണ് എക്സൈസ് പറയുന്നത്.