വാഹന യാത്രികർ ശ്രദ്ധിക്കുക

0


മീനങ്ങാടി: ദേശീയപാത പാതിരിപ്പാലത്ത് സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് നിന്ന് ശക്തമായ മഴയിൽ മണ്ണും ചളിയും റോഡിലേക്കൊഴുകിയെത്തി. ചളിയിൽ അകപ്പെട്ട 4 വാഹനങ്ങൾ നിയന്ത്രണം വിട്ട് കൂട്ടിയിടിച്ചു. ഒരു കാർ മറ്റൊരു കാറുമായും, 2 ലോറികളുമാണ് അപകടത്തിൽപ്പെട്ടത്. ചെങ്കുത്തായ ഇറക്കമായതിനാൽ അപകട സാഹചര്യമറിയാതെ വരുന്ന വാഹനങ്ങൾ നിയന്ത്രിക്കാൻ പോലീസും നാട്ടുകാരും ഇടപെടൽ നടത്തുന്നു. 
യാത്രികർ ശ്രദ്ധിക്കണമെന്നും വേഗത കുറക്കണമെന്നും പോലീസ് . 
ഫയർഫോഴ്സിൻ്റെ സഹായത്തോടെ റോഡിലെ ചളി നീക്കം ചെയ്യാനുള്ള നടപടിയും ആരംഭിച്ചിട്ടുണ്ട്. മഴ തുടർന്നാൽ റോഡിൽ വീണ്ടും മണ്ണും ചളിയും ഒഴുകി എത്തുമെന്നും നാട്ടുകാർ.

Post a Comment

0Comments

Post a Comment (0)

#buttons=(Ok, Go it!) #days=(20)

Our website uses cookies to enhance your experience. Learn More
Ok, Go it!
To Top