മാനന്തവാടി : കമ്മന കരിന്തിരിക്കടവ് പാലത്തിന് മുകളിൽനിന്ന് സ്കൂട്ടർ അപകടത്തിൽപ്പെട്ട് പുഴയിലേക്ക് വീണതായി സംശയിച്ച യുവാവിൻ്റെ മൃതദേഹം കണ്ടെത്തി. വരയാൽ പൂത്തേട്ട് സോജൻ്റെ മകൻ അജയ് സോജൻ (27) ൻ്റെ മൃതദേഹമാണ് ഇന്ന് രാവിലെ 8.30 ഓടെ കണ്ടെത്തിയത്. പ്രതികൂല കാലാവസ്ഥയെ തുടർന്ന് ഇന്നലെ രാത്രി 11.30 ഓടെ തിരച്ചിൽ നിർത്തിയിരുന്നു. അഗ്നി രക്ഷാ സേന, വാളാട് റെസ്ക്യു ടീം, സി.എച്ച് റെസ്ക്യു ടീം, മറ്റ് സന്നദ്ധ പ്രവർത്തകരും പ്രദേശവാസികളും തിരച്ചിലിന് നേതൃത്വം നൽകി
പുഴയിൽ കാണാതായ വരയാൽ സ്വദേശിയുടെ മൃതദേഹം കണ്ടെത്തി.
9/06/2023 09:04:00 AM
0