വൈത്തിരി തളിമലയിൽ കാറിന് തീ പിടിച്ചു. കാറിൽ ഉണ്ടായിരുന്നത് 2 യാത്രികരായിരുന്നു. പഴയ വൈത്തിരി തെങ്ങിനിയാടൻ ജോബിയുടേതാണ് കാർ. കാറിന്റെ ബോണറ്റിൽ നിന്നാണ് തീ പടർന്നത്. തീ ഉയരുന്നത് കണ്ട് യാത്രികർ ഫയർഫോഴ്സിനെ വിവരമറിയിച്ചു. കൽപ്പറ്റ ഫയർസ്റ്റേഷൻ ഓഫീസർ പി.കെ . ബഷീർ അസി.സ്റ്റേഷൻ ഓഫീസർ(Gr) അനിൽ പി.എം എന്നിവരുടെ നേതൃത്വത്തിലുള്ള അഗ്നി രക്ഷാ സേനയെത്തി തീയണച്ചു. ഫയർമാൻമാരായ കെ.ബിജു ,AR രാജേഷ്,K സുരേഷ് ,MP ധനീഷ്കുമാർ,MP ദീപ്ത്‌ലാൽ,അരവിന്ദ്കൃഷ്ണ PS ,നിതിൻ VM എന്നിവരായിരുന്നു സംഘത്തിലുണ്ടായിരുന്നത്.