തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വര്‍ധിപ്പിക്കാൻ തീരുമാനം. അടുത്ത മാസം മുതല്‍ വര്‍ധന നിലവില്‍ വരുമെന്നാണ് വിവരം.റഗുലേറ്ററി കമ്മിഷന്‍ മേയ് 23 ന് തെളിവെടുപ്പ് പൂര്‍ത്തിയാക്കിരുന്നു. ജൂണില്‍ ഉത്തരവിറക്കാനിരിക്കെയാണ് ഹൈകോടതി സ്റ്റേ വന്നത്, അത് കഴിഞ്ഞ ദിവസം നീങ്ങിയതോടെയാണ് നിരക്ക് വര്‍ധനക്ക് കളമൊരുങ്ങുന്നത്. 465 മെഗാവാട്ടിെൻറ കരാറാണ് കടുത്ത വൈദ്യുതി പ്രതിസന്ധി പരിഗണിച്ച് പുന:സ്ഥാപിക്കാൻ ശ്രമിക്കുന്നത്.
കമ്മിഷന്‍ നേരത്തെ ചോദിച്ച വിശദാംശങ്ങള്‍ വൈദ്യുതി ബോര്‍ഡ് ഉടൻ സമര്‍പ്പിക്കും. അതിന് തൊട്ട് പിന്നാലെ തന്നെ തീരുമാനവും വരുമെന്നാണ് അറിയുന്നത്.
പുതിയ നിരക്കുകള്‍ പന്ത്രണ്ടിനോ പതിമൂന്നിനോ വൈദ്യുതി റഗുലേറ്ററി കമ്മിഷന്‍ പ്രഖ്യാപിക്കും. നാലുവര്‍ഷത്തേക്ക് യൂണിറ്റിന് ശരാശരി 41 പൈസയുടെ താരിഫ് വര്‍ധനക്കാണ് വൈദ്യുതി ബോര്‍ഡ് ആവശ്യപ്പെടുന്നത്.