പുൽപ്പള്ളി ആസ്ഥാനമായി റേഞ്ച് ഓഫീസ് സ്ഥാപിക്കുക , മതിയായ ജീവനക്കാരോടെ തോൽപ്പെട്ടിയിൽ എക്സൈസ് ചെക് പോസ്റ്റ് യഥാർത്ഥ്യമാക്കുക,
എക്സൈസ് വകുപ്പിൻ്റെ കൈവശമുള്ള സ്ഥലങ്ങളിൽ ഓഫിസുകൾക്ക് കെട്ടിടം നിർമ്മിക്കുകയും
മറ്റിടങ്ങളിൽ സ്ഥലം കണ്ടെത്തി കെട്ടിടം നിർമ്മിക്കുകയും ചെയ്യുക .
മാറിയ കാലത്ത് ജോലി ഭാരം കൂടിയതിനാൽ ഓഫീസുകളിൽ മതിയായ ജീവനക്കാരുടെ പുതിയ തസ്തികകൾ സൃഷ്ടിക്കുക തുടങ്ങിയ ആവശ്യങ്ങൾ പ്രമേയത്തിലൂടെ ഉന്നയിച്ചു.
സമ്മേളനം കേരളാ സ്റ്റേറ്റ് എക്സ്സൈസ് സ്റ്റാഫ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി സന്തോഷ് കുമാർ ഉദ്ഘാടനം ചെയ്തു. സംഘടന ജില്ലാ പ്രസിഡന്റ് ജിനോഷ്. പി. ആർ അദ്ധ്യഷതവഹിച്ചു, ജോയിന്റ് സെക്രട്ടറി പി. ആർ വിനോദ് സ്വാഗതം , സുരേഷ് ബാബു. പി ' നിക്കോളാസ് ജോസ്
എന്നിവർ സംസാരിച്ചു. യോഗത്തിൽ മുഖ്യ മന്ത്രിയുടെ വിശിഷ്ട സേവ മെഡൽ നേടിയ പ്രിവന്റീവ് ഓഫീസർ വി ആർ ബാബുരാജ്, എക്സ്സൈസ് ഡ്രൈവർ വീരാൻ കോയ കെ. പി എന്നിവരെ വയനാട് ഡെപ്യൂട്ടി എക്സ്സൈസ് കമ്മിഷണർ കെ. എസ് ഷാജി ആദരിച്ചു. പുതിയഭാരവാഹികളായി അനീഷ്. എ. എസ് (പ്രസിഡന്റ് ), ജിനോഷ്. പി. ആർ (സെക്രട്ടറി)വൈസ് പ്രസിഡണ്ട്. രമ്യ. ബി. ആർ, ജോയിന്റ് സെക്രട്ടറി ആയി നിക്കോളാസ് ജോസ് എന്നിവരെയും, ട്രഷറർ ആയി സന്തോഷ്. ടി. പി യെയും തെരഞ്ഞെടുത്തു.