ഹോമിയോപ്പതി വകുപ്പില്‍ ലാബ് ടെക്നീഷ്യന്‍ തസ്തികയില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിനുള്ള കൂടിക്കാഴ്ച മാര്‍ച്ച് 31 ന് രാവിലെ 10.30 ന് കല്‍പ്പറ്റ സിവില്‍ സ്റ്റേഷനിലെ ഹോമിയോ ജില്ലാ മെഡിക്കല്‍ ഓഫീസില്‍ നടക്കും. യോഗ്യത: എം.എല്‍.ടി, പ്ലസ്ടു തത്തുല്യം. ഉദ്യോഗാര്‍ത്ഥികള്‍ സര്‍ട്ടിഫിക്കറ്റുകളുടെ അസലും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളുമായി ഹാജരാകണം.
താല്‍ക്കാലിക നിയമനം
സാമൂഹ്യനീതി വകുപ്പിന്റെ കീഴിലുള്ള കൊല്ലം ഗവ. വൃദ്ധസദനത്തിലെ സെക്കന്റ് ഇന്നിംഗ്‌സ് ഹോം പദ്ധതിയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ സ്റ്റാഫ് നഴ്‌സ്, ഹൗസ്‌കീപ്പിങ് സ്റ്റാഫ്, ഫിസിയോതെറാപിസ്റ്റ് എന്നീ തസ്തികകളിലേക്ക് നിയമനം നടത്തുന്നു. സ്റ്റാഫ്‌നഴ്‌സ് തസ്തികയ്ക്ക് ജി.എന്‍.എം/ ബി.എസ്.സിയും 2 വര്‍ഷത്തെ പ്രവൃത്തിപരിചയവുമാണ് യോഗ്യത. ഫിസിയോതെറാപ്പിസ്റ്റ് തസ്തികക്ക് അംഗീകൃത ഫിസിയോതെറാപ്പി ബിരുദവും ഹൗസ്‌കീപ്പിങ് സ്റ്റാഫിന് എട്ടാം ക്ലാസ് യോഗ്യതയുള്ളവര്‍ക്കും അപേക്ഷിക്കാം. പ്രായപരിധി 50 വയസ്സ്. അപേക്ഷകള്‍ ഏപ്രില്‍ 4 നകം hr.kerala@hlfppt.org, sihkollam@hlfppt.org എന്നീ ഇ-മെയില്‍ വിലാസങ്ങളില്‍ അയക്കണം. ഫോണ്‍: 7909252751, 8714619966.
വെബ്ബിനാര്‍ സംഘടിപ്പിക്കുന്നു
കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്റെര്‍പ്രണര്‍ഷിപ് ഡവലപ്പ്‌മെന്റ് (കീഡ്) 'ഹ്യൂമന്‍ റിസേര്‍ച്ച് മാനേജ്‌മെന്റ്' എന്ന വിഷയത്തില്‍ മാര്‍ച്ച് 31 ന് വൈകീട്ട് 5 മുതല്‍ 6 വരെ ഓണ്‍ലൈനായി വെബ്ബിനാര്‍ സംഘടിപ്പിക്കുന്നു. പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ www.kied.info എന്ന വെബ്‌സൈറ്റില്‍ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍: 0484 2532890, 2550322.
താലൂക്ക് വികസന സമിതി യോഗം
വൈത്തിരി താലൂക്കിലെ ഏപ്രില്‍ മാസത്തെ വികസന സമിതി യോഗം ഏപ്രില്‍ 1 ന് രാവിലെ 10.30 ന് വൈത്തിരി ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ നടക്കും. യോഗത്തില്‍ എല്ലാ അംഗങ്ങളും പങ്കെടുക്കണമെന്ന് തഹസില്‍ദാര്‍ അറിയിച്ചു.